മുവാറ്റുപുഴ : ഇ-പോസ് മെഷീൻ സെർവർ തകരാറുകാരണം അവതാളത്തിലായ റേഷൻ വിതരണം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പായിപ്ര 2 വാർഡ് യൂത്ത് ലീഗ് കമ്മിറ്റി റേഷൻ കടക്കു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പായിപ്ര സ്കൂൾ ജംഗ്ഷനു സമീപമുള്ള റേഷൻ കടക്ക് മുന്നിൽ നടത്തിയ സമരം മുസ്ലിം യൂത്ത് ലീഗ് മുവാറ്റുപുഴ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം എസ് സിദ്ധീഖ് ഉദ്ഘാടനം നിരവഹിച്ചു. വാർഡ് പ്രസിഡന്റ് അർഷദ് അധ്യക്ഷത വഹിച്ചു.
അദിനാൻ അബൂബക്കർ സ്വാഗതം പറഞ്ഞ യോഗത്തിൽ അലി പായിപ്ര മുഖ്യ പ്രഭാഷണം നടത്തി, ഇ പി അബൂബക്കർ , ഹനീഫ കുന്നുമ്മേ കുടിയിൽ, മക്കാർ ഹാജി, ജമാൽ പൂവത്തും ചുവട്ടിൽ .ജബ്ബാർ മയ്യുണ്ണി .മൈതീൻ ഇടശ്ശേരി കൂടി . ജമാൽ ആലപ്പുറം . നാസർ കുളക്കാടൻ കുഴിയിൽ .അഷ്റഫ് ഓലിക്കൽ . ജബ്ബാർ കുളക്കാടൻ കുഴിയിൽ . അഷ്കർ .നവാസ് പേണ്ടാണം, വാർഡ് മെമ്പർ മുഹമ്മദ് ഷാഫി എന്നിവർ സംബന്ധിച്ചു