മൂവാറ്റുപുഴ: ദുരിതം പേറി നിര്‍മ്മാണം നിലച്ചുപോയ മൂവാറ്റുപുഴ കെ.എസ്.ആര്.ടി.സി സ്റ്റാന്റ് നിര്‍മ്മാണം ഉടന്‍ തുടങ്ങും. ബസ്റ്റാന്‍ഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനുള്ള പുതുക്കിയ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു. ഇതിനായി രണ്ടേകാല്‍ കോടി രൂപയുടെ (ജിഎസ്ടി അടക്കം) ടെന്‍ഡറാണ് പൂര്‍ത്തിയാക്കിയത്. നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.
ഇലക്ട്രിക്കല്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി, സിവില്‍ വര്‍ക്കുകള്‍ പ്രത്യേകമായാണ് ടെന്‍ഡര്‍ നല്‍കിയിട്ടുള്ളത്. ഇതിനാല്‍ ഒരേ സമയം തന്നെ മൂന്ന് വ്യത്യസ്ത പണികള്‍ തീര്‍ക്കാന്‍ കഴിയും. ഇതോടെ ബസ്റ്റാന്‍ഡ് നിര്‍മ്മാണം അതിവേഗം പൂര്‍ത്തീകരിക്കാമെന്നും എംഎല്‍എ പറഞ്ഞു.
നേരത്തെ കരാറുകാരന് പണം ലഭിക്കാതായതോടെ നിര്‍മ്മാണം നിര്‍ത്തിവച്ച കരാറുകാരന് പണത്തിനായി കോടതിയെ സമീപിച്ചിരുന്നു. കോടതി പലവട്ടം കരാറുകാരന് പണം നല്കാന് പറഞ്ഞെങ്കിലും കെ.എസ്.ആര്.ടിസി അതിന് തയ്യാറായില്ല. നിര്‍മ്മാണം തുടരുന്നതിന് ഇതും തടസമായി. ഇതോടെ നിലച്ചുപോയ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ എംഎല്‍എ മന്ത്രി തലത്തിലും മാനേജിംഗ് ഡയറക്ടറുമായും നടത്തിയ നിരന്തര ചര്ച്ചകളെതുടര്ന്നാണ് കരാറുകാരന് പണം നല്കാന് തീരുമാനം ആയത്. കരാറുകാരന് ആദ്യപടിയായി 2കോടി നല്കി. ബാക്കി നല്‍കാമെന്ന ഉറപ്പും ലഭിച്ചതോടെയാണ് കരാറുകാര്‍ സൈറ്റൊഴിവാക്കി നല്‍കിയത്. ഇതോടെയാണ് കെ.എസ്.ആര്.ടി.സിക്ക് പുതിയ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാന്‍ കഴിഞ്ഞത്.