മുവാറ്റുപുഴ: ക്ഷേത്രോത്സവത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകരെ ആർ എസ് എസ് ഗുണ്ടകൾ ആക്രമിച്ച് പരിക്കേല്പിച്ചു.ആയവന കാരിമറ്റത്ത് കാളിയേലിൽ കാവിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേള കണ്ടു നിന്നവരെയാണ് ആക്രമിച്ചത്.ബുധനാഴ്ച രാത്രി പത്തേമുക്കാലോടെയാണ് സംഭവം. ആക്രമണത്തിൽ എസ് എഫ് ഐ പ്രവർത്തകനും ഡിവൈഎഫ്ഐ ഏനാനെല്ലൂർ യൂണിറ്റ് കമ്മിറ്റി അംഗവുമായ ഏനാനെല്ലൂർ പീടിയേക്കൽ മനു പി.മധുവിനാണ് പരിക്ക്. മനുവിനെ മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാരകായുധങ്ങളുമായെത്തിയ അഞ്ചംഗ സംഘമാണ് മനുവിനെ ആക്രമിച്ചത് കൈയിലുണ്ടായിരുന്ന ഇടിവള കൊണ്ട് മനുവിന്റെ മുഖത്തിടിച്ചു മുറിവേല്പിച്ചു. നിലത്തു വീണ മനുവിന്റ പുറത്തും വയറിലും ആർ എസ് എസ് ഗുണ്ടകൾ ഇടിച്ചും ചവിട്ടിയും പരിക്കേപ്പിച്ചു,മനുവിനൊപ്പമുണ്ടായിരുന്ന ഡിവൈഎഫ്ഐയുണിറ്റ് സെക്രട്ടറിയും എസ് എഫ് ഐ ലോക്കൽ സെക്രട്ടറിയുമായ അഭിജിത് അനിലിന്റെ കഴുത്തിൽ കത്തിവച്ച ശേഷം ഭീഷണി മുഴക്കി വാളിനു വെട്ടുമെന്ന് ആക്രോശിച്ചു.ആർ എസ് എസ് പ്രവർത്തകരായ യദു (20) സുരാജ് എസ്.നായർ (22) ശ്രീകാന്ത് എം.നായർ (22),ശരത്ത് ശശിധരൻ, (20) അഭിജിത്ത് അശോകൻ (20) എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് പരിക്കേറ്റവർ പൊലിസിന് മൊഴി നൽകി. വിവിധ കാമ്പസുകളിൽ എസ് എഫ് ഐ പ്രവർത്തകരെയുൾപ്പെടെ മർദ്ദിച്ച സംഭവത്തിൽ ഇവർ പ്രതികളാണ്. മുമ്പ് ഡിവൈഎഫ്ഐയുടെ കൊടിമരം ആർ എസ് എസ് പ്രവർത്തകർ നശിപ്പിയ്ക്കുകയും ഡിവൈഎഫ്ഐഐയുടെ കൊടിമരം നാട്ടി കൊടിയുയർത്താൻ അനുവദിയ്ക്കില്ലെന്ന് ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ബുധനാഴ്ചത്തെ ആക്രമണം.
സംഭവത്തിൽ ഉൾപ്പെട്ട ആർ എസ് എസ് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി പ്രസ്ഥാവനയിലുടെ ആവശ്യപ്പെട്ടു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ കഴിയുന്ന മനുവിനെ സി പി ഐ എം ലോക്കൽ സെക്രട്ടറി കെ.റ്റി രാജൻ, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി സജി ജോർജ് മേഖല സെക്രട്ടറി പി എച്ച് നിസാർ തുടങ്ങിയവർ സന്ദർശിച്ചു.

പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവർത്തകൻ മനുവിനെ സിപിഐ എം ലോക്കൽ സെക്രട്ടറി കെ.റ്റി രാജൻ ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി സജി ജോർജ്ജ് ,മേഖല സെക്രട്ടറി പി എച്ച് നിസാർ തുടങ്ങിയവർ സന്ദർശിക്കുന്നു..


