പറവൂര്‍: കുസാറ്റില്‍ മരിച്ച ആൻ റിഫ്റ്റയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒന്നിന് കുറുന്പത്തുരുത്ത് സെന്റ് ജോസഫ് പള്ളിയിലാണ് സംസ്കാരശുശ്രൂഷകള്‍ നടക്കുക.11 വരെ കുറുമ്പത്തുരുത്തിലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും.
ഇറ്റലിയില്‍ ജോലിയ്ക്കായി പോയ ആൻ റിഫ്റ്റയുടെ മാതാവ് സിന്ധു ഇന്ന് പുലര്‍ച്ചെയാണ് എത്തിയത്.പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പി രാജു തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. കുസാറ്റില്‍ രണ്ടാം വര്‍ഷ എൻജിനീയറിംഗ് വിദ്യാര്‍ഥിനിയായിരുന്നു ആൻ റിഫ്റ്റ.


