മൂവാറ്റുപുഴ: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുളവൂരില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് മുറുകി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്കിടെ ഐ വിഭാഗം നേതാക്കളുടെ കെടുകാര്യസ്ഥതക്കെതിരെ മുളവൂരില്‍ കോണ്‍ഗ്രസ് എ വിഭാഗം യോഗം ചേര്‍ന്നു. മുളവൂരിലെ ഐ ഗ്രൂപ്പ് രഹസ്യയോഗം ആവോലിയിലെ വിദേശ മലയാളിയുടെ വീട്ടില്‍ ചേര്‍ന്നതിന് പിന്നാലെയാണ് എ ഗ്രൂപ്പ് യോഗം മൂവാറ്റുപുഴയിലെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുചേപര്ത്തത്.
മണ്ഡലം പ്രസിഡന്റ് ഒരു വിഭാഗം നേതാക്കളെയും പ്രവര്‍ത്തകരെയും ഒഴിവാക്കി ഏകാധിപതിയെ പോലെ പെരുമാറുകയാണന്ന പരാതിയുമായി പ്രാദേശിക എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തെത്തി. പ്രാദേശിക പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് എ വിഭാഗം നേതാക്കള്‍ വിളിച്ചു ചേര്‍ത്ത ഗ്രൂപ്പ് യോഗത്തിലാണ് ഐ ഗ്രൂപ്പ് കാരനായ പ്രസിഡന്റിനെതിരെ പ്രവര്‍ത്തകര്‍ പൊട്ടിതെറിച്ചത്. ഇങ്ങനെ തുടര്‍ന്നാല്‍ മുന്നോട്ട് പോകാന്‍ കഴിയില്ലന്ന് പ്രവര്‍ത്തകര്‍ നേതൃത്വത്തെ ധരിപ്പിച്ചു.
മണ്ഡലം കമ്മിറ്റിക്കെതിരെ ബ്ലോക്ക് – ജില്ലാ നേതൃത്വത്തിന് പരാതി നല്കുവാന് യോഗത്തില്‍ തീരുമാനമായി. മത്സരിച്ച് പോന്ന മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് ഗ്രൂപ്പ് നേതാക്കള്‍ യോഗത്തില്‍ വ്യക്തമാക്കി. അന്‍പതോളം പേരാണ് യോഗത്തിലുണ്ടായിരുന്നത്. കെ പി സി സി നിര്‍വ്വാക സമിതി അംഗം എ മുഹമ്മദ് ബഷീര്‍, ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍, മാത്യൂസ് വര്‍ക്കി, കെ. എച്ച് സിദീക്ക് , ടി.കെ. അലിയാര്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ വടക്കനേത്ത് എന്നിവരാണ് യോഗത്തില്‍ പകെടുത്തത്.


