മൂവാറ്റുപുഴ: നാടിനെ നടുക്കിയ വെള്ളപ്പൊക്കത്തില്‍ സകലതും നഷ്ടപ്പെട്ടവര്‍ക്ക് സാന്ത്വനവുമായി മൂവാറ്റുപുഴ നിര്‍മ്മല അലുമിനി അസോസിയേഷന്റെ കാരുണ്യ കൈതാങ്ങ്. സംസ്ഥാനത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് തന്നെ മാതൃകയാവുകയാണ് നിര്‍മ്മലയുടെ സ്വന്തം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന.
നൂറ്റാണ്ടിലെ മഹാപ്രളയത്തിന് മുന്നില്‍ പകച്ച് പോയ നമ്മുടെ കുട്ടികളെ ആത്മധൈര്യം കൊടുത്ത് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതാണ് ഇവരുടെ മുദ്രവാക്യം. വിദ്യാര്‍ത്ഥികളുള്ള വീടുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 വീടുകള്‍ക്കാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ (NAAM88) സഹായമെത്തിക്കുക. ഇവര്‍ സ്കൂള്‍ പഠനം പൂര്‍ത്തീകരിച്ചിട്ട് 30 വര്‍ഷം തികയുന്ന വേളയില്‍ അര്‍ഹരായ 30 കുംടുബങ്ങളെ വീടുകളില്‍ പോയി നേരില്‍ കണ്ട് അവസ്ഥകള്‍ മനസ്സിലാക്കി ഒരോ ആളുകള്‍ക്കും നേരിട്ടാണ് സഹായം എത്തിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് തിരികേ വീട്ടിലെത്തുന്നവര്‍ക്ക് തങ്ങളാലാവും വിധം സഹായമെത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് നിര്‍മ്മല അലുമിനി അസോസിയേഷന് 88 ന്റെ പ്രസിഡന്റ് അഡ്വ. ഒ. വി. അനീഷ്, സെക്രട്ടറി ബാബു വിനോദ് എന്നിവര്‍ പറഞ്ഞു.
കുട്ടികള്‍ക്കു മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാന്‍ അവരുടെ കുടംബങ്ങളിലേക്ക് സ്റ്റഡി ടേബിള്‍, കസേരകള്‍, ഗ്യാസ് സ്റ്റൗ, ബെഡുകള്‍, മിക്സി, അയേണ്‍ ബോക്സ്, ഫാന്‍, കട്ടിലുകള്‍ , എല്‍ഇഡി ബള്‍ബുകള്‍ എന്നിവയും ഇതിനൊപ്പം ഒരു വീട്ടിലേക്ക് ഭക്ഷണ പദാര്ത്ഥങ്ങേളടോപ്പം കമ്പിളി പുതുപ്പ് , മരുന്നുകള്‍ അടങ്ങി കിറ്റുകളും തദവസരത്തില്‍ വിതരണം ചെയ്തു.ഏറ്റവും അശരണരായ 5 വിദ്യാര്‍ഥികളുടെ വീടുകള്‍ വരെ കഴുകി വൃത്തിയാക്കി ഇവര്‍ പെയിന്റ് ചെയ്ത് നല്കി കഴിഞ്ഞു .ഇതു കൂടാതെ ഒരു വീട്ടിലേക്ക് ഭക്ഷണ പദാര്ത്ഥങ്ങേളടോപ്പം കമ്പിളി പുതുപ്പ് , മരുന്നുകള്‍ അടങ്ങി കിറ്റുകളും തഥവസരത്തില്‍ വിതരണം ചെയ്തു.
നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ അന്റണി പുത്തന്‍കുളം യോഗം ഉത്ഘാടനം ചെയ്തു. NAAM 88 പ്രസിഡന്റ് ഒ.വി.അനീഷ് അദ്ധ്യക്ഷത വഹിച്ചു. സാധന സാമഗ്രികളുടെ വിതരണോഘാടനം മൂവാറ്റുപുഴ ആര് ഡി.ഒ അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. പുതിതായി രൂപീകരിച്ച NAAM 88 Foundation Trust ന്റെ website ഉത്ഘാടനം ക്രൈം ബ്രാഞ്ച് എസ്.പി സാബു മാത്യു നിര്‍വ്വഹിച്ചു. യോഗത്തില്‍ സെക്രട്ടറി ബാബു വിനോദ്, Fr.ജോസഫ് എഴുമായില്‍,വനിതാ കണ്‍വീനര്‍ സിസി ഷാജി എന്നിവര്‍ സംസാരിച്ചു.



