മൂവാറ്റുപുഴ: മണിപ്പുരിനെ രക്ഷിയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി വാഴക്കുളത്ത് സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ കെ എന്‍ ഉണ്ണികൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍ അധ്യക്ഷനായി. സിപിഐ എം ജില്ല കമ്മിറ്റി അംഗം പി എം ഇസ്മയില്‍, മണ്ഡലം സെക്രട്ടറി ഷാജി മുഹമ്മദ്, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍, ഇന്‍ഫാം സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട്, കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റ് ഷൈന്‍ ജേക്കബ്, കെ എന്‍ ജയപ്രകാശ്, എം കെ മധു, വില്‍സണ്‍ നെടുങ്കല്ലേല്‍, ഇമ്മാനുവല്‍ പാലക്കുഴി തുടങ്ങിയവര്‍ സംസാരിച്ചു.

