മുവാറ്റുപുഴ : ജനങള്‍ക്ക് ഒരു ക്യാമെറ ഉണ്ടെന്നും ജനങ്ങള്‍ ആ ക്യാമറ തുറന്ന് വെച്ചിരിക്കുകയാണെന്നും ആ ക്യാമറയില്‍ പിണറായി വിജയന്റെ പടം ഒരു കള്ളനായി പതിഞ്ഞു കഴിഞ്ഞെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം എല്‍ എ. ആര്‍ട്ടിഫിഷല്‍ ക്യാമറ വിവാദത്തില്‍ ആയിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് മുവാറ്റുപുഴ നിയോജക മണ്ഡലം സമ്മേളനം ഉല്‍ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍ എം എല്‍ എ. മൂന്ന് ദിവസം നീണ്ട് നിന്ന യൂത്ത് കോണ്‍ഗ്രസ് മുവാറ്റുപുഴ നിയോജക മണ്ഡലം സമ്മേളനം ഇന്നലെ സമാപിച്ചു. ആയിരങ്ങള്‍ പങ്കെടുത്ത യുവജന റാലിയോടും പൊതുസമ്മേളത്തോടും കൂടിയാണ് സമ്മേളനം അവസാനിച്ചത്.
നെഹ്റു പാര്‍ക്കില്‍ നിന്നും ആരംഭിച്ച യുവജന റാലി മാത്യു കുഴല്നാടന് എം എല്‍ എയും ജയ്സണ്‍ ജോസഫും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു , നിയോജക മണ്ഡലം പ്രസിഡന്റ് ജിക്കു വര്‍ഗീസ് താണിവീടന്‍ അധ്യക്ഷത വഹിച്ചു , അഡ്വ ഡീന്‍ കുര്യാക്കോസ് എം പി, ഡോ. മാത്യു കുഴല്നാടന് എം എല്‍ എ , ശ്രീ ജെയ്സണ്‍ ജോസഫ് ,അഡ്വ കെ എം സലിം, വര്‍ഗീസ് മാത്യു കെ എം പരീത്
പി പി എല്‍ദോസ്, കെ പി ജോയി, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ആബിദ് അലി, മുഹമ്മദ് റഫീഖ്, എല്‍ദോ വട്ടക്കാവില്‍, സമീര്‍ കോണിക്കല്‍, ഷാന്‍ മുഹമ്മദ്, റിയാസ് താമരപ്പിള്ളി, എബി പൊങ്ങണത്തില്‍, ജിന്റോ ടോമി, എം സി വിനയന്, ഷെഫാന്‍ വി എസ്, അമല്‍ ബാബു, റംഷാദ് റഫീഖ് അമല്‍ ബാബു മന്‍സൂര്‍ ചെന്നാര എന്നിവര്‍ പ്രസംഗിച്ചു.


