മൂവാററുപുഴ: കാലിലെ ഞരമ്പുകള്‍ ചുരുങ്ങുന്ന രോഗാവസ്ഥയില്‍ ഭര്‍ത്താവ് പാപ്പച്ചനുമായി ആശുപത്രി കയറി ഇറങ്ങുമ്പോഴും ഡെയ്സി എന്ന വീട്ടമ്മയ്ക്ക് ഒരേ ഒരു ആഗ്രഹം മാത്രം. സ്വന്തമായി കയറിക്കിടക്കുവാന്‍ ഒരു കൂര.
25 വര്‍ഷമായി വാടകവീടുകളില്‍ മാറിമറി കഴിയുന്ന ഈ ദമ്പതികള്‍ക്കും അവരുടെ രണ്ടു മക്കള്‍ക്കും ഈ ആഗ്രഹം ഒരിക്കല്‍ നിറവേറുമെന്ന പ്രതീക്ഷ അസ്തമിച്ചിരിന്നു. ഈ സമയത്താണ് തിരുഹൃദയസമൂഹം കോതമംഗലം പ്രെവിഡന്സിന്റെ സാമൂഹ്യസേവന പ്രവര്‍ത്തന സ്ഥാപനമായ സേഫ് ആവോലിയില്‍ 5 സെന്റ് സ്ഥലം സൗജന്യമായി നല്‍കുന്നത്.

പക്ഷേ ഭര്‍ത്താവിന്റെ രോഗം വീണ്ടും മൂര്‍ച്ഛിക്കുകയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തതോടെ വീട് പണി അനിശ്ചിതമായി നീണ്ടുപോവുകയായിരുന്നു.
ഈ സമയത്താണ് ഡെയ്സിയുടെ ഒരു സഹപാഠി ഈ കുടുംബത്തിന്റെ ദുരവസ്ഥ മൂവാററുപുഴ ലയണ്‍സ് ക്ലബിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. ലയണ്‍സ്ക്ലബ് സ്നേഹഭവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷത്തോളം രൂപ ചെലവഴിച്ച് ഡെയ്സിയുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചു നല്‍കുകയായിരുന്നു.
ഭവനാങ്കണത്തില്‍ ചേര്‍ന്ന ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്ററ് ഗവര്‍ണ്ണര്‍ എ.വി.വാമനകുമാര്‍ ഈ കുടുംബത്തിന് താക്കോല്‍ കൈമാറി. മൂവാററുപുഴ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഡോ. ബ്രിജേഷ് പോള്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബിനോയ് മത്തായി, പി.ജി.സുനില്‍കുമാര്‍, രാജേഷ് മാത്യു, എസ്. ബാലചന്ദ്രന് നായര്‍, സേഫ് ഡയറക്ടര്‍ സിസ്സര്‍ എറ്യജിന് തെക്കേക്കര എന്നിവല്‍ പ്രസംഗിച്ചു.
എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്ററ് ഈ വര്‍ഷം ഏറെറടുത്ത സ്നേഹഭവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ ലയണ്‍സ് ക്ലബുകളുടെ സഹകരണത്തോടെ 115 വീടുകളാണ് നിര്‍മ്മിച്ചു നല്‍കുന്നത്. ഇതില്‍ 50 വീടുകള്‍ പ്രളയദുരിത ബാധിതര്‍ക്കാണ് നല്‍കുന്നത്. മൂവാററുപുഴ ലയണ്‍സ് ക്ലബ് ഈ വര്‍ഷം വിവിധങ്ങളായ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചിട്ടുളളതെന്ന് ക്ലബ് പ്രസിഡന്റ് ഡോ. ബ്രിജേഷ് പോള്‍ പറഞ്ഞു.


