കൊച്ചി: നെട്ടൂര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. മാര്‍ക്കറ്റിലെ ഒഴിഞ്ഞ പ്രദേശത്തെ പുല്‍ത്തകിടിയിലാണ് തീപിടിച്ചത്. തീ മറ്റിടങ്ങളിലേക്കും പടര്‍ന്നു. ഗോഡൗണുകളിലേക്ക് തീ പടരാതിരിക്കാന്‍ ശ്രമം നടത്തുന്നു. അഗ്നിരക്ഷാസേനയും മാര്‍ക്കറ്റിലെ തൊഴിലാളികളും തീയണയ്ക്കാന്‍ ശ്രമിക്കുന്നു.കാറ്റില്‍ തീ പടര്‍ന്ന് മറ്റു സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കുകയാണ് .
സമീപത്ത് നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത തീ അണയ്ക്കുന്നതിന് തടസ്സമാകുകയാണ്. ഉണങ്ങിയ പുല്ലിന് തീ പിടിച്ചതാണ് മറ്റു സ്ഥങ്ങളിലേയ്ക്ക് പടര്‍ന്നത്. ഗാന്ധി നഗര്‍ സ്റ്റേഷനില്‍ നിന്നെത്തിയ രണ്ട് ഫയര്‍ എഞ്ചിനുകള്‍ തീ നിയന്ത്രിക്കാന്ശ്രമം നടത്തുകയാണ്, മറ്റു സ്ഥലങ്ങളില്‍ നിന്ന് കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ എത്തിച്ചേരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.