മൂവാറ്റുപുഴ: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഷാഫി പറമ്ബിലിനോട് വിശദീകരണം തേടി മൂവാറ്റുപുഴ ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി.
ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കുമ്ബോള്‍ വിശദീകരണം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പൂര്‍ണമായും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ സ്വദേശിയായ പി.എസ്. സനല്‍ ആണ് കോടതിയെ സമീപിച്ചത്. ഈ പരാതിയില്‍ വാദം കേള്‍ക്കുന്നതിനായി ഡിസംബര്‍ രണ്ടിലേക്ക് മാറ്റിയിരുന്നു.
എന്നാല്‍, ഡിസംബര്‍ ഒന്നിന് സ്ഥാനാരോഹണം നടക്കുന്നുവെന്ന് പരാതിക്കാരൻ കോടതിയെ അറിയിച്ചതോടെയാണ് അതിനു മുമ്ബ് തന്നെ കേസ് പരിഗണിക്കാൻ തീരുമാനിച്ചത്. നേരിട്ടോ അഭിഭാഷകൻ മുഖേനയോ വിശദീകരണം നല്‍കണമെന്നാണ് കോടതി അറിയിച്ചത്.


