HomeAccidentബ്രോഡ്വേയിലെ തീ നിയന്ത്രണവിധേയം, നാല് കടകള്‍ കത്തിനശിച്ചു; തുണിക്കടയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചതാണ് തീ പടരാന്‍ കാരണമായതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി.
ബ്രോഡ്വേയിലെ തീ നിയന്ത്രണവിധേയം, നാല് കടകള്‍ കത്തിനശിച്ചു; തുണിക്കടയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചതാണ് തീ പടരാന്‍ കാരണമായതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി.
കൊച്ചി: കൊച്ചി ബ്രോഡ്വേയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തില്‍ നാല് കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. കെ സി പപ്പു ആന്റ് സണ്‍സ് ടെക്സ്റ്റൈല്‍സ്, ഓറിയന്റല്‍ മെറ്റല്‍സ്, ഭദ്ര ടെക്സ്റ്റൈല്‍സ്, ബാലാജി മില്‍ സ്റ്റോര്‍ എന്നീ കടകളാണ് കത്തിനശിച്ചത്. തീ നിയന്ത്രണ വിധേയമായെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ‘തീ പൂര്‍ണമായും നിയന്ത്രണവിധേയമായി. രണ്ട് കടകള്‍ പൂര്‍ണമായും മൂന്ന് കടകള്‍ ഭാഗികമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ലെന്നും അന്വേഷണമുണ്ടാകുമെന്നും’ ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
Kochi Broadway Market
തുണിക്കടയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചതാണ് തീ പടരാന്‍ കാരണമായതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. ഏകദേശം 15 ഓളം ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ ഒന്നരമണിക്കൂറത്തെ പരിശ്രമത്തിന്റെ ഫലമായാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
രാവിലെ പത്ത് മണിയോടെയാണ് ശ്രീഭദ്രാ ടെക്സ്റ്റൈല്‍സില്‍ തീപിടുത്തം ഉണ്ടായത്. ഇതേത്തുടര്‍ന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സെത്തിയെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. പിന്നീടാണ് എറണാകുളത്തെ വിവിധ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയത്. പ്രദേശത്തുള്ളവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. ഇടുങ്ങിയ റോഡുകള്‍ ആയതിനാല്‍ ഫയര്‍ഫോഴ്സിന്റെ വലിയ യൂണിറ്റുകള്‍ക്ക് എത്താന്‍ പരിമിധി നേരിട്ടു.
‘കൃത്യസമയത്ത് ഫയര്‍ഫോഴ്സ്, എത്തിയതാണ് വലിയ ദുരന്തം ഒഴിവായത്. മറ്റ് കടകളിലേക്ക് തീ പടരുന്നത് തടയാനാണ് ആദ്യം ശ്രമിച്ചത്. മൂന്ന് കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. തീ നിയന്ത്രണവിധേയമായി. പാപ്പു ആന്റ് സണ്‍സ് എന്ന കടയില്‍ നിന്നാണ് തീ പടര്‍ന്നത്. പോലീസ് അന്വേഷണം ഉണ്ടാകും’ എറണാകുളം എസ്പി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.