മൂവാറ്റുപുഴഃ പൊതു പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ മൂവാറ്റുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ നടന്ന് വരുന്ന പുഷ്പ ഫല സസ്യ പ്രദര്‍ശനം മൂവാറ്റുപുഴ ഫ്ലവര്‍ ഷോയുടെ പ്രവര്‍ത്തന സമയം മാറ്റി.
പണിമുടക്ക് ദിനങ്ങളായ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വൈകിട്ട് 4 മുതല്‍ 9 വരെയാകും പ്രവേശന സമയം. മേളയില്‍ പ്രദര്‍ശിപ്പിച്ചു വരുന്ന വൈവിധ്യമാര്‍ന്ന ചെടികളും ഫല വൃക്ഷ തൈകളും 30 ന് ബുധന്‍ രാവിലെ 7 മുതല്‍ മിതമായ നിരക്കില്‍ വിറ്റഴിക്കും. പുഷ്പ മേളയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുളള വിപുലമായ കൺസ്യൂമർ സ്റ്റാളുകളും വൈകിട്ട് 4 മുതല്‍ തുറക്കും. വീട്ടിലേക്ക് ആവശ്യമായ മുഴുവന്‍ വസ്തുക്കളും കുറഞ്ഞ നിരക്കില്‍ സ്റ്റാളില്‍ നിന്ന് ലഭിക്കും.
സ്പാർക്ക് മസാജ് മെഷീൻ, വിവിധ തരം ഡിസൈൻ ഫർണിച്ചറുകള്‍,
ഇറക്കുമതി ചെയ്ത
ആഡംബര വാഷ് ബേസിൻ സെറ്റ്, എണ്ണയില്ലാതെ ചപ്പാത്തി, ദോശ തുടങ്ങി 25 ഓളം ആഹാരം പാകം ചെയ്യാവുന്ന മൾട്ടി മേക്കർ, പവർ സേവിങ് ഡിവൈസ്, ഫ്ളവർ മില്ല് എന്നിങ്ങനെ ഒരു വീടിന് ആവശ്യമായതെല്ലാം 30% മുതൽ 50% വരെ വിലക്കുറവിൽ മേളയില്‍ ലഭിക്കും. മൾട്ടി പർപ്പസ് കാർ വാഷ് മെഷീൻ, ഗ്ലാസ് ടോപ് ഗ്യാസ് സ്റ്റവ്, സേഫ്റ്റി റെഗുലേറ്റർ, ഹാൻഡി വാക്കം ക്ലീനർ, എയർ കൂളർ ഫാൻ, കിച്ചൺ ടൂൾസുകൾ, കോഴിക്കോടൻ ഹൽവ, കാന്താരി മുളക് അച്ചാറുകൾ, കുത്താമ്പുള്ളി കൈത്തറി തുണിത്തരങ്ങള്‍, ഫാൻസി ഐറ്റംസ്, ടോയ്സുകൾ, സി.സി.ക്യാമറ, മാലിന്യ സംസ്കരണ പ്ലാന്റ്, ആയുർവേദ ഉത്പന്നങ്ങൾ തുടങ്ങിയവ
മേളയിലുണ്ട്.