കളമശ്ശേരി:കുസാറ്റ് ക്യാംപസില്‍ നടന്ന ദുരന്തം തിക്കിലും തിരക്കിലും പെട്ട് ശ്വാസംമുട്ടി മരിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടെന്ന് മന്ത്രി വീണാ ജോര്‍ജ്. അപകടത്തില്‍ പരുക്കേറ്റ 38പേരില്‍ രണ്ടുപേരുടെനില ഗുരുതരമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.അതേസമയം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും ക്ലാസുകളും മാറ്റിവച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കുസാറ്റ് അധികൃതര്‍ അറിയിച്ചു.
കുസാറ്റിലെ ടെക് ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന സംഗീത നിശയിലെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാല് പേര് മരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ശനിയാഴ്ച വൈകിട്ട് ഏഴോടെയാണ് അപകടമുണ്ടായത്.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്ബി, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റിസ്ത, കോഴിക്കോട് താമരശേരി സ്വദേശിനി സാറാ തോമസ് എന്നിവരും പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്വിന് ജേക്കബുമാണ് മരിച്ചത്.