സംഭവം സത്യം, ഹനാന് ചമ്പക്കര മത്സ്യ മാര്‍ക്കറ്റില്‍ മീന്‍ എടുക്കാന്‍ വേണ്ടി വരാറുണ്ടെന്ന് നടന് മണികണ്ഠന്
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്റെ ജീവിതം തുടങ്ങിയ ചമ്പക്കര മത്സ്യ മാര്‍ക്കറ്റില്‍ ഞാന്‍ എന്റെ കൂട്ടുകാരോട് അനേഷിച്ചപ്പോള്‍ സംഭവം സത്യം ആണെന്ന് അറിഞ്ഞതായും മീന്‍ എടുക്കാന്‍ വേണ്ടി ഹനാന് ചമ്പക്കര മത്സ്യ മാര്‍ക്കറ്റില്‍ വരാറുണ്ടെന്നും മണികണ്ഠന് ഫേസ്ബുക്കില്‍ കുറിച്ചു.
സ്വന്തം അദ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാന് എന്ന പെണ്‍കുട്ടിയുടെ മനസ്സിനെ ഞാന്‍ അംഗീകരിക്കുന്നുവെന്നും ഹനാന് എന്ന പെണ്‍കുട്ടിക്ക് എന്റെ എല്ലാവിധ ആശംസകള്‍ നേരുന്നതായും മണികണ്ഠന് പ്രതികരിച്ചു.
സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ഹനാന് തരംഗമാണ്. കോളേജ് യൂണിഫോം ധരിച്ച് മീന്‍ വിറ്റ പെണ്‍കുട്ടിയെ ആദ്യം അനുകൂലിച്ചും പിന്നെ പ്രതികൂലിച്ചും നിരവധി കഥകള്‍. ആദ്യം സ്നേഹത്തോടെ പാലൂട്ടിയവര്‍ തന്നെ തിരിഞ്ഞുകൊത്തുന്ന അവസ്ഥ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…..
സ്വന്തം അദ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാന് എന്ന പെണ്‍കുട്ടിയുടെ മനസ്സിനെ ഞാന്‍ അംഗീകരിക്കുന്നു . എന്റെ ജീവിതം തുടങ്ങിയ ചമ്ബക്കര മത്സ്യ മാര്‍ക്കറ്റില്‍ ഞാന്‍ എന്റെ കൂട്ടുകാരോട് അനേഷിച്ചപ്പോള്‍ സംഭവം സത്യം ആണ്. കഴിഞ്ഞ 3 ദിവസം ആയി മീന്‍ എടുക്കാന്‍ വേണ്ടി ഈ പെണ്‍കുട്ടി ചമ്ബക്കര മത്സ്യ മാര്‍ക്കറ്റില്‍ വരാറുണ്ട്, കണ്ടവരും ഉണ്ട് . പിന്നെ അരുണ്‍ ഗോപി – പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന് ഇത്തരം ഒരു പ്രൊമോഷന് ഇന്റെ ആവശ്യം ഉണ്ടെന്നു മലയാളികള്‍ ആരും വിശ്വസിക്കും എന്ന് എനിക്ക് തോനുന്നില്ല .


