ബാറിലെ കൊലപാതകം: പോലിസ് പ്രതികളെ സംരക്ഷിക്കുന്നു; യൂത്ത് കോൺഗ്രസ്
മുവാറ്റുപുഴ : ബാറിലെ സംഘർഷത്തെ തുടർന്ന് യുവാവ് കൊല ചെയ്യപ്പെട്ട സംഭവത്തിൽ യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ പോലിസ് ശ്രമിക്കുന്നതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു, സംഭവത്തിൽ ഡി വൈ എഫ് ഐയുടെ നിയോജക മണ്ഡലം നേതാക്കന്മാർ നേരിട്ട് പങ്കാളികളായിട്ടുണ്ടെന്നും പ്രതികളെ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ പോലീസ് തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
ബാറിലെ സംഘർഷത്തെ തുടർന്ന് ബിയർ കുപ്പിക്ക് തലക്ക് അടിയേറ്റ് കൊല ചെയ്യപ്പെട്ട യുവാവിന്റെ മരണത്തിൽ പ്രഥമ ദൃഷ്ടിയാൽ സംഘർഷ സാധ്യത നിലനിൽക്കേ കുഴഞ്ഞു വീണ് മരിച്ചതായി രേഖപ്പെടുത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്ത പോലീസിന്റെ നടപടി ജനങ്ങളെ അത്ഭുതപെടുത്തുന്നതാണെന്നും ഇത് യഥാർത്ഥ പ്രതികൾക്ക് രക്ഷപെടാനായി അവസരം നല്കിയതാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
സംഭവ സ്ഥലത്തു ഉണ്ടാകുകയും നേരിട്ട് സംഘർഷത്തിൽ പങ്കാളികളാവുകയും ചെയ്ത പ്രതികളായ നേതാക്കന്മാർ ഒളിവിൽ പോകുവാൻ സമയം അനുവദിക്കുകയും ചെയ്ത പോലീസ് കുറ്റവാളികളെ ഭരണ സ്വാധീനത്താൽ രക്ഷിച്ചെടുക്കാൻ ശ്രമിക്കുകയാണ് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.
സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കുറ്റ കൃത്യത്തിനു നേതൃത്വം നൽകിയവരെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുയാണെന്നും
കേസ് അനേഷണം നേരായ രീതിയിലല്ലെങ്കിൽ ശക്തമായാ സമര പരിപാടികൾക്ക് ഉൾപ്പെടെ യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ജയിംസ് ജോഷി പറഞ്ഞു. യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ ജിന്റോ ടോമി, മുഹമ്മദ് റഫീഖ്, എൽദോ ബാബു, എ ബി പൊങ്ങണത്തിൽ,ജില്ലാ ഭാരവാഹികളായ ഫൈസൽ വടക്കൻ, സൽമാൻ ഓലിക്കൽ ഷെഫാൻ വിഎസ്, മാഹിൻ അബൂബക്കർ, അഫ്സൽ വിളക്കത്ത്, മനു ബ്ലായിൽ, അഫ്സൽ വിളക്കത്ത്,സഹീർ മേനാമറ്റം എന്നിവർ
പങ്കെടുത്തു.