മൂവാറ്റുപുഴ: താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ ഗവണ്മെന്റ് മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ ലോക ലഹരിവിരുദ്ധ ദിനാചരണം മുന്‍സിഫ്-മജിസ്ട്രേറ്റ് ജോസഫ് രാജേഷ് ഉത്ഘാടനം ചെയ്തു. മദ്യവും മയക്കുമരുന്നും ജീവിതത്തില്‍ ഒരിക്കല്‍പോലും ഉപയോഗിക്കില്ലാ എന്ന് കുട്ടികള്‍ ദ്യഡപ്രതികഞ ചെയ്തു.
ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിനു ആന്റണി മടേയ്ക്കല്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റി സെക്രട്ടറി ജിമ്മി ജോസ് റ്റി, സ്കൂള്‍ പ്രിന്‍സിപ്പാള്‍മാരായ ബിനോയി കെ. ചെറിയാന്, വിജി .പി .എന്‍, മുഖ്യാധ്യാപിക, അജിതാകുമാരി, കെ. കെ. കുമാരി, അഞ്ചനാ രാജു തുടങ്ങവര്‍ സംസാരിച്ചു. താലൂക്ക് ഹോമിയോ ആശുപത്രിയിലെ ഡോ:കെ ബാബു, ഡോ: സജി ജോണ്‍, ഡോ: മിനി സി കര്‍ത്താ എന്നിവര്‍ ക്ലാസെടുത്തു.


