കൊച്ചി: കേരളത്തില്‍ ആദ്യമായി പരീക്ഷണ അടിസ്ഥാനത്തില്‍ നടത്തുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ വൈദ്യുത ബസ്സിന്റെ എറണാകുളം മേഖലയിലെ ഇന്‍ഫോപാര്‍ക്കിലേക്കുള്ള ബസ്സിന് ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സ്വീകരണം നല്കി. ഇന്‍ഫോപാര്‍ക്കിന് മുന്‍വശത്ത് നടന്ന ചടങ്ങില്‍ വിവിധ കമ്പനികളില്‍ നിന്നായി ജീവനക്കാര്‍ പങ്കെടുത്തു.

