മൂവാറ്റുപുഴ: കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡ് അറ്റകുറ്റപ്പണി നടത്തി സി.പി.ഐ പ്രവര്‍ത്തകര്‍. പായിപ്ര പഞ്ചായത്തിലെ 18-ാം വാര്‍ഡിലെ പായിപ്ര കവലയില്‍ നിന്നും ആരംഭിച്ച് പുന്നോപ്പടി റോഡിലെ മസ്ജിദിന് സമീപത്താണ് സി.പി.ഐ പേഴയ്ക്കാപ്പിള്ളി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാറമക്ക് ഇറക്കി കുഴികളടച്ചത്. കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് റോഡില്‍ വെള്ളകെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് മദ്രസ കുട്ടികള്ക്കകം സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വി.എം.നവാസ്, കെ.കെ.ശ്രീകാന്ത്, നൗഷാദ് മൈതീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

