മൂവാറ്റുപുഴ:കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്സും മറ്റു രേഖകളും ഉടമസ്ഥന് കൈമാറി വിദ്യാര്‍ത്ഥി മാതൃകയായി. തൊടുപുഴ ഏഴല്ലൂര്‍ സ്വദേശിയായ വാലുമ്മേല്‍ രാജന്റെ മകന് കിരണിന്റെ പണവും മറ്റു വിലപിടിപ്പുള്ള രേഖകളും അടങ്ങിയ പേഴ്സ് യാത്രക്കിടെ മൂവാറ്റുപുഴ ടൗണില്‍ കളഞ്ഞുപോയിരുന്നു.
ഐരാപുരം സി.ഇ.റ്റി കോളേജില്‍ ബി.കോം വിദ്യാര്‍ത്ഥിയായ പെരിങ്ങഴ സ്വദേശി കീച്ചേരിയില്‍ ജിഷ്ണുവിനാണ് ഇത്് ലഭിച്ചത്.ഇയാള്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെത്തി സബ്ബ് ഇന്‍സ്പെക്ടര്‍ ബ്രിജുകുമാറിന് ഇത് കൈമാറി.പൊലിസ് ഉടമയായ കിരണിനെ കണ്ടെത്തി ജിഷ്ണുവിന്റെ സാന്നിദ്ധ്യത്തില്‍ കൈമാറി. എസ്.ഐ അബ്ദുള്‍ റഹ്മാനും മറ്റു സേനാംഗങ്ങളും, നാട്ടുകാരുടേയും സാന്നിദ്ധ്യത്തില്‍ പണം കൈമാറി. ജിഷ്ണുവിനെ പൊലിസ് അഭിനന്ദിച്ചു.