മൂവാറ്റുപുഴ : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യോജിച്ച പോരാട്ടത്തിന് ജീവനക്കാര്‍ തയ്യാറാവണമെന്ന് എന്‍ജിഒ അസോസിയേഷന് മൂവാറ്റുപുഴ 49-ാം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം മുവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സാബു ജോണ്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവണ്മെന്റ് വര്‍ഗീയമായി ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തിലെ പിണറായി വിജയന് ഗവണ്മെന്റ് ഏകാധിപത്യവും സ്വജനപക്ഷപാതവും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ നിലവിലുള്ള ആനുകൂല്യങ്ങള്‍ എല്ലാം കവര്‍ന്നെടുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു.
കെ. കരുണാകരന് സപ്തതി ഹാളില്‍ സമ്മേളനനത്തില്‍ ബ്രാഞ്ച് പ്രസിഡന്റ് പി.എന്‍ രാജീവ് അധ്യക്ഷതവഹിച്ചു ഡി.എ, ലീവ് സറണ്ടര്‍ ,ശമ്പള പരിഷ്കരണ കുടിശിക , സി.സി.എ, എച്ച്.ബി.എ തുടങ്ങി പിടിച്ചു വച്ച എല്ലാ ആനുകൂല്യങ്ങളും പുന:സ്ഥാപിക്കണമെന്ന് ബ്രാഞ്ച് സമ്മേളനത്തില്‍ പ്രമേയം പാസാക്കി.സെക്രട്ടറിയുടെ ചാര്‍ജ് വഹിക്കുന്ന കെ എ എബ്രഹാം സ്വാഗതം ആശംസിച്ചു. ഗസറ്റഡ് തസ്തിയിലേക്ക് ഉദ്യോഗകയറ്റം കിട്ടിയ ബ്രാഞ്ച് ഭാരവാഹി ഷാജി ക്കുള്ള ഉപഹാര സമര്‍പ്പണം സംസ്ഥാന ട്രഷറര്‍ തോമസ് ഹെര്‍ബിറ്റ് നിര്‍വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ജിഎസ് ഉമാ ശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി.
കര്‍ഷക കോണ്‍ഗ്രസ് നേതാവ് പി.സി ജോര്‍ജ്ജ്, എന്‍ജിഒ അസോസിയേക്ഷന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.പി ഗ്യാനേഷ് കുമാര്‍, അരുണ്‍ കെ നായര്‍, ജില്ലാ പ്രസിഡണ്ട് ടി വി ജോമോന് , ജില്ലാ സെക്രട്ടറി എം എ ബി , ജില്ലാ ട്രഷറര്‍ ബേസില്‍ ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിബി അജിതന് , കെ പി അഷ്റഫ് ,ബേസില്‍ വര്‍ഗീസ് ,ജില്ലാ ഭാരവാഹികളായ നോബിന് ബേബി , അബിന്‍സ് കരിം, ജോമി ജോര്‍ജ് ,വിനീത് എച്ച് തുടങ്ങിയവര്‍ സംസാരിച്ചു. കെ.എ എബ്രാഹം (പ്രസിഡന്റ്), ബിനു എം.യു (സെക്രട്ടറി )
മിനി.ആര് ( ട്രഷറര്‍) പുതിയ ബ്രാഞ്ച് ഭാരവാഹികളായി തിരഞ്ഞെടുത്തു.