മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയില്‍ എല്‍ദോ എബ്രഹാം എം എല്‍ എ ആയിരുന്ന കാലത്ത് അനുവദിച്ച ഒളിംപ്യന്‍ ചന്ദ്രശേഖര്‍ മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയവും വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കാളചന്തയിലെ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേയ്ക്ക് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ഇ.ഇ.സി. മാര്‍ക്കറ്റ്- എവറസ്റ്റ് കവല റോഡും നിര്‍മിക്കണമെന്ന് സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍ ആവശ്യപ്പെട്ടു.
അത്യാധുനിക രീതിയില്‍ സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഒളിംപ്യന്‍ ചന്ദ്രശേഖര്‍ മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം കേരളത്തിലുള്ള മികച്ച സ്റ്റേഡിയങ്ങളില്‍ ഒന്നാകും. അതോടൊപ്പം കാവുങ്കര നിവാസികളുടെ ചിരകാലസ്വപ്നമായ റോഡും യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കാവുങ്കര പ്രദേശത്തിന്റെ വികസനം, ഗതാഗതക്കുരുക്കിന് പരിഹാരം ഇവയൊക്കെ മുന്നില്‍ കണ്ട് കൊണ്ടാണ് മാര്‍ക്കറ്റ് റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന രീതിയില്‍ പുതിയ റോഡ് നിര്‍മ്മിക്കുന്നത്.
റോഡ് വരുന്നതോടെ പ്രദേശത്തെ വ്യാപാര മേഖലയ്ക്കും ഉണര്‍വ്വാകും. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വെയര്‍ഹൗസിംഗ് കോര്‍പ്പറേന്റെ സ്ഥലത്ത് പഴം, പച്ചക്കറികള്‍ അടക്കമുള്ള ഉത്പന്നങ്ങള്‍ സൂക്ഷിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള ഫ്രീസര്‍ സൗകര്യ അടയ്ക്കമുള്ള ആധുനീക അഗ്രി വെയര്‍ ഹൗസ് നിര്‍മിക്കുമെന്നും ജോളി പൊട്ടയ്ക്കല്‍ പറഞ്ഞു.