മൂവാറ്റുപുഴ: പട്ടണത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് ആവിഷ്കരിച്ച കടാതി-മുറിക്കല്ല് – 130 ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണം മുടങ്ങി.
മുന്‍ സര്‍ക്കാരിന്റെ .ഭരണകാലത്ത് 29 കോടി രൂപാ ചിലവില്‍ മൂവാറ്റുപുഴയാറിന് കുറുകെ കടാതിയും, മുറിക്കല്ല് കടവിനേയും ബന്ധിപ്പിച് കൊണ്ടുള്ള പാലത്തിന്റെ നിര്‍മ്മാണവും, കടാതി ഭാഗത്തെ അപ്രോച്ച് റോഡ് നിര്‍മ്മാണവും പൂര്‍ത്തിയാക്കിയെങ്കിലും .പിന്നീട്ടിവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല. മാറാടി ഭാഗത്തെ റോഡിനുള്ള സ്ഥലം ഏറ്റെടുക്കലും പിന്നീടുണ്ടായില്ല. ഇതിനിടെ പദ്ധതിക്ക് നേരത്തെ അനുവദിച്ചിരുന്ന 10 കോടി രൂപാ നഷ്ടമാകുകയും ചെയ്തിരുന്നു. പിന്നിട്ടുണ്ടായ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി കിഫ്ബി യില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും പദ്ധതി കിഫ് ബിക്ക് സമര്‍പ്പിക്കുക പോലും ചെയ്തിട്ടില്ല. കൊച്ചി-ധനുഷ് കോടി പാതയില്‍ കടാതിയില്‍ നിന്നും ആരംഭിച്ച് എം.സി.റോഡിലെ 130 കവലയില്‍ എത്തിച്ചേരുന്ന റോഡ് പൂര്‍ത്തിയായാല്‍ കോട്ടയം, തൊടുപുഴ ഭാഗങ്ങളില്‍ നിന്നു എറണാകുളത്തേക്കും എറന്നാകുളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ടൗണില്‍ പ്രവേശിക്കാതെ കോട്ടയം ഭാഗത്തേക്കും പോകാന്‍ കഴിയും.
‘
യൂത്ത് കോണ്‍ഗ്രസ് മുട്ടിഴിയല് സമരം നടത്തി.
പട്ടണത്തിന്റെ ഗതാഗത കുരുക്കിന് ശാശ്വതമായ പരിഹാരമാകുന്ന മുവാറ്റുപുഴ ബൈപാസ് റോഡിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുറിക്കല്ല് പാലത്തില്‍ മുട്ടിഴിയല് സമരം നടത്തി. ഡി.സി.സി.ജനറല്‍ സെക്രട്ടറി പി.പി.എല്‍ദോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍ അദ്യക്ഷത വഹിച്ചു.യു.ഡി.എഫ്. നിയോജക മണ്ഡലം ചെയര്മാന് നിയോജക മണ്ഡലം ചെയര്മാന് കെ.എം.സലിം മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് റഫീക്ക്, രതീഷ് ചങ്ങാലിമറ്റം, നഗരസഭാ പ്രതിപക്ഷ നേതാവ് അബ്ദുള്‍ സലാം, കൗണ്‍സിലര്‍മാരായ കെഎസ്. ജയകൃഷ്ണന് നായര്‍, ജിനു ആന്റണി, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാന്‍ മുഹമ്മദ്, എം.സി.വിനയന്.റംഷാദ് റഫീക്ക്, സല്മാന് ഓലിക്കല്‍, റഫീക്ക് പൂക്കടശേരി, ജിജോ പാപ്പാലി അമല്‍ ബാബൂ പി.പി.സാജു, റ്റി.ഏ.രാജു, ഫൈസല്‍ വടക്കേ നേടത്ത്, തുടങ്ങിയ വര് പ്രസംഗിച്ചു.


