മൂവാറ്റുപുഴ: അതിഥി തൊഴിലാളികളുടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് സമഗ്ര ശിക്ഷ കേരള എറണാകുളം ജില്ലയിൽ ആരംഭിക്കുന്ന പ്രത്യേക പരിശീലന കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയിൽ എൽദോ എബ്രഹാം എം.എൽ.എ നിർവ്വഹിച്ചു. യോഗത്തില്‍ പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ. ഏലിയാസ് അധ്യക്ഷത വഹിച്ചു. ജിസമഗ്ര ശിക്ഷ എറണാകുളം പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ഉഷ മാനാട്ട് സ്വാഗതം പറഞ്ഞു. ജില്ല വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്റ്റര്‍ ഹണി ജി. അലക്സാണ്ടര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രോഗ്രാം ഓഫീസര്‍ സജോയ് ജോര്‍ജ് പദ്ധതി വിശദീകരണം നടത്തി. വാര്‍ഡ് മെമ്പര്‍ വി എച്ച് ഷഫീക്ക്, ആസാദ് ലൈബ്രറി പ്രസിഡന്റ് ഫൈസല്‍ മുണ്ടങ്ങാമറ്റം, സമഗ്ര ശിക്ഷ അര്‍ബന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പി.ബി, മൂവാറ്റുപുഴ ബ്ലോക്ക് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ആനി ജോര്‍ജ് , പേഴക്കാപ്പിള്ളി ഗവ ഹൈസ്കൂള്‍ ഹെഡ് മിസ്ട്രസ് ജമീല എന്നിവര്‍ സംസാരിച്ചു.

