വാഴപ്പിള്ളി ഗവ. ജെബി സ്കൂള്‍ അങ്കണത്തില്‍ മരച്ചീനി കൃഷിയുടെ വിളവെടുപ്പും ജൈവ പച്ചക്കറി തൈകളുടെ നടീല്‍ ഉദ്ഘാടനവും മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ മേരി ജോര്‍ജ് തോട്ടം നിര്‍വ്വഹിച്ചു.
സ്കൂളില്‍ വിളവെടുത്ത കപ്പയെല്ലാം സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ കുടുംബത്തിന് തത്തുല്യമായി വീതിച്ച് നല്‍കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. പിടിഎ പ്രസിഡന്റ് ഷെയ്ക്ക് മൊഹിയുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക അല്ലി ടീച്ചര്‍ സ്വാഗതവും എസ്.ആര്.ജി കണ്‍വീനര്‍ ചിത്ര ടീച്ചര്‍ കൃതജ്ഞതയും പറഞ്ഞു.


