മൂവാറ്റുപുഴ : നിര്‍മ്മല ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ 63മത് സ്കൂള്‍ വാര്‍ഷികാഘോഷങ്ങള്‍ ജസ്റ്റിസ് തോമസ് പള്ളിക്കാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഭാരതത്തിലെ ഏറ്റവും വിദ്യാസമ്പന്നയായ യുവതി എന്ന ഖ്യാതി നേടിയ ഡോ. രഞ്ജു ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഫാദര്‍ ജിനില്‍ പീച്ചാനിക്കുന്നേല്‍ ചടങ്ങിന് സ്വാഗതം ആശംസിച്ചു. സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാദര്‍ കുര്യാക്കോസ് കൊടകല്ലില്‍ അധ്യക്ഷത വഹിച്ചു. ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന്‍സ് ചെയര്മാന് ഡോ. പി. സി അച്ചന്‍കുഞ്ഞ് ഈ വര്‍ഷം വിരമിക്കുന്ന അധ്യാപകരെ ആദരിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു.
ചടങ്ങില്‍സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ ആന്റണി പുത്തന്‍കുളം, വാര്‍ഡ് കൗണ്‍സിലര്‍ രാജശ്രീ രാജു, അലുമിനി അസോസിയേഷന് പ്രസിഡന്റ് അഡ്വക്കേറ്റ് ഒ. വി അനീഷ്,വൈസ് പ്രിന്‍സിപ്പല്‍ ബാബു ജോസഫ്, പിടിഎ പ്രസിഡണ്ട് ഡോളി ജോസ്,സ്കൂള്‍ ലീഡര്‍ അശ്വിന് ഷിനോ എന്നിവര്‍ സംസാരിച്ചു. ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. അരുണാചല്‍പ്രദേശിലെ ഈറ്റ നഗറിലെ സ്കൂളില്‍ പ്രിന്‍സിപ്പല്‍ ആയി നിയമിതനായ മുന്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാദര്‍ ഫാന്‍സിസ് മഠത്തില്‍ പറമ്പിലി ന് യാത്രാമംഗളങ്ങള്‍ ആശംസിച്ചു. മീറ്റിംഗിന് ശേഷം കുട്ടികളുടെയും, പി. ടി. എ അംഗങ്കളുടെയും കലാപരിപാടികള്‍ നടന്നു.


