മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരവികസനത്തിന്റെ ഭാഗമായിട്ടുള്ള സ്ഥലമേറ്റെടുക്കലിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 9.30ന് മൂവാറ്റുപുഴ കച്ചേരിത്താഴത്ത് നടക്കും. ജോയ്സ് ജോര്‍ജ് എം.പി.ഉദ്ഘാടനം ചെയ്യും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന് സ്വാഗതം പറയും. ഉദ്ഘാടന സമ്മേളനത്തിനെത്തുന്ന വാഹനങ്ങള്‍ മൂവാറ്റുപുഴ ടൗണ്‍ ഹാള്‍ ഗ്രൗണ്ടിലും, എം.എല്‍.എ ഓഫീസ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം. ഉദ്ഘാടനത്തോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ഡി.വൈ.എസ്.പി അറിയിച്ചു.

