മൂവാറ്റുപുഴ: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ ഐ.എ.വൈ. ഭവന നിര്‍മ്മാണ പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള കുടിശിഖ തുക വിതരണം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ഐ.എ.വൈ.ഭവന നിര്‍മ്മാണ ഗുണഭോകൃത സംഗമവും, കുടിശ്ശിക തുകയുടെ വിതരണവും എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി അധ്യക്ഷത വഹിച്ചു.

