നെടുമ്പാശേരി:വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഇറക്കിവിട്ടു. ഇറക്കിവിട്ടത് 8.25ന് റിയാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന സൗദി എയര്‍ലൈന്‍സില്‍ നിന്ന്. വിമാനത്തില്‍ കയറിയ യാത്രക്കാരെ പിന്നീട് പുറത്തിറക്കുകയായിരുന്നു. ഇതോടെ നൂറിലേറെപ്പേരുടെ യാത്ര അനിശ്ചിതത്വത്തിലായി. അധികൃതര്‍ ക്യത്യമായ മറുപടി നല്‍കുന്നില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.

