മുവാറ്റുപുഴ : ആരക്കുഴ ഐ റ്റി ഐ നിര്‍മ്മാണം ഒന്നും രണ്ടും ഘട്ടം പൂര്‍ത്തിയാകാതെ മൂന്നാം ഘട്ട തറക്കല്ലിടല്‍ നാടകമാണ് നടന്നതെന്ന് മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എം വി ഐ പി യുടെ കയ്യില്‍ ഉള്ള 3 ഏക്കര്‍ 72 സെന്റ് സ്ഥലം ഐ റ്റി ഐ ക്കായി ഏറ്റെടുത്തു നിര്‍മ്മാണ ചെലവായ 3 കോടി 16 ലക്ഷം രൂപ അനുവദിപ്പിച്ചു. അതിന്റെ പണി ആരംഭിച്ചു രണ്ട് നിലയുടെ സ്ട്രെക്ചര്‍ പൂര്ത്തിയായിട്ടിപ്പോള് നാല് വര്‍ഷം കഴിഞ്ഞു.അത്യാവശ്യം പണികളും ടോയ്ലറ്റും പൂര്‍ത്തിയാക്കിയാല്‍ പഞ്ചായത്ത് ഓഫീസിന്റെ മുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ലാസ്സുകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റാവുന്നതാണ്. അതു ചെയ്യാത്തതെ ഇപ്പോള്‍ ഇത്തരത്തില്‍ ഒരു മൂന്നാം ഘട്ട ഉദ്ഘാടനം നടത്തുന്നത് തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമാണെന്ന് ജോസഫ് വാഴക്കന് ആരോപിച്ചു.

