മൂവാറ്റുപുഴ: എയര്‍ ഹോണ്‍ ഉപയോഗിച്ച 145 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. മോട്ടോര്‍വാഹനവകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നടപടി. വാഹന ഉടമകളില്‍ നിന്നു 1,20,400 രൂപയും ഈ വകയില്‍ പിഴ ഈടാക്കി.എയര്‍ഹോണ്‍ വിമുക്ത എറണാകുളം പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ആര്‍ടിഒ എ.കെ.ശശികുമാര്‍,ജോയിന്റ് ആര്‍ടിഒ ടി.എം.ജേഴ്സണ് എന്നിവരുടെ നേതൃത്വത്തില്‍ എയര്‍ ഹോണിന്റെ ഉപയോഗം പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ബസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബോധവത്കരണ പരിപാടികളും നടത്തിവരുന്നുണ്ട്.വാഹന പരിശോധനയില്‍ എംവിഐമാരായ പി.എ.സമീര്‍,എന്‍.ആര്.രാജന്,കെ.ബി. അഭിലാഷ്,അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ കെ.കെ.എല്‍ദോസ്, പ്രിന്‍സ് പീറ്റര്‍,അജി കുര്യാക്കോസ്, വി.കെ.വല്സന്, സി.എസ്.ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.