കൊച്ചി: പിറവത്ത് ഭക്ഷണത്തിന് നല്കിയ കറിയില്‍ ഗ്രേവി കുറഞ്ഞെന്നാരോപിച്ച് തട്ടുകട ഉടമയെയും ഭാര്യയെയും മര്‍ദിച്ചു.
ഫാത്തിമ മാതാ സ്കൂളിന് സമീപം തട്ടുകട നടത്തുന്ന മോഹനനെയും ഭാര്യക്കുമാണ് മര്‍ദനമേറ്റത്.
ഇടുക്കി തൂക്കുപാലം സ്വദേശികളായ എട്ടുപേരാണ് ഇവരെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. മര്‍ദനത്തില്‍ പരിക്കേറ്റ മോഹനനും ഭാര്യയും പിറവം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവത്തില്‍ പിറവം പോലീസ് കേസെടുത്തു.