മൂവാറ്റുപുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമികളില്‍ കൃഷിയും പാര്‍ക്കിംഗ് സൗകര്യവും ഒരുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മുളവൂര്‍ അറേക്കാട് ദേവീ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്നലെ മുളവൂര്‍ അറേക്കാട് ദേവി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അറേക്കാട് ദേവീ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും ക്ഷേത്രത്തിന്റെ ഉടമസ്ഥതയില്‍ തരിശായി കിടക്കുന്ന ഭൂമിയില്‍ കൃഷി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ക്ഷേത്രത്തിന്റെ നടപ്പന്തല്‍ നവീകരണവും ഇതോടൊപ്പം പൂര്‍ത്തിയാക്കുo പി എസ് പ്രശാന്ത് പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴില്‍ ഗ്രാമപ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ ഏക്കര്‍കണക്കിന് ഭൂമിയാണ് തരിശായി കിടക്കുന്നത്. തരിശു ഭൂമികാര്ഷിക സമ്പന്നമാക്കുന്നതിനായി പദ്ധതി നടപ്പിലാക്കുമെന്നും ദേവസ്വം ബോര്‍ഡിന് കീഴില്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ കണ്ടെത്തി പേ ആന്‍ഡ് പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ ഒരുക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ചെലവ് കുറച്ച് വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതാണ് ദേവസ്വം ബോര്‍ഡ് ലക്ഷ്യമിടുന്നതെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
ദേവസ്വം പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷം ആദ്യമായി ക്ഷേത്രത്തിലെത്തി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് വി ഡി സിജു, സെക്രട്ടറി എ ജി ബാലകൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ എന്‍ ശ്രീധര ശര്‍മ്മ, സബ് ഗ്രൂപ്പ് ഓഫീസര്‍ പി കെ ബിന്ദു, ക്ഷേത്രം മേല്‍ശാന്തി എം ഡി ഹരികുമാര്‍, ക്ഷേത്രം ജീവനക്കാരന് പി എസ് ശ്രീകുമാര്‍, പി ജി പ്രദീപ് കുമാര്‍, കെ എ രാജന്, ഇ ജി അഭിലാഷ്, കെ എല്‍ ഗിരീഷ്, മിഥുന് മോഹന്‍, പ്രതീഷ് പ്രഭാകരന് എന്നിവര്‍ സംബന്ധിച്ചു.


