മുവാറ്റുപുഴ : പങ്കിമല എസ് സി കോളനി നവീകരണവുമായി ബന്ധപ്പെട്ട് അംബേദ്കര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളനി നിവാസികളുടെ പങ്കാളിത്തത്തോടെ തയ്യാറാക്കിയ നൂറുലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അനുമതി ലഭിച്ചതായി എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ അറിയിച്ചു .
29 കുടുംബങ്ങളുടെ വീടുകള്‍ മെയിന്റനന്‍സ് ചെയ്യുന്നതിനും , 23 കുടുംബങ്ങളുടെ ടോയ്ലറ്റ് നവീകരിക്കുന്നതിനും ,7 കുടുംബങ്ങള്‍ക്ക് പുതിയ തൊഴുത്തുകള്‍ നിര്‍മ്മിക്കുന്നതിനും സഹായം നല്‍കും. കോളനിയിലെ എട്ടു കിണറുകള്‍ ശുചിയാക്കി അറ്റകുറ്റപ്പണികള്‍ നടത്തി കൊടുക്കുന്നതിനൊപ്പം പുതുതായി ഒരു പൊതു കിണറും നിര്‍മ്മിക്കും.
കോളനിയിലെ എല്ലായിടങ്ങളിലും പ്രകാശമെത്തിക്കുന്നതിന്റെ ഭാഗമായി 15 സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കും .കോളനിയിലെ നാല് റോഡുകളും നടപ്പാതകള്‍ ഉള്‍പ്പെടെ നവീകരിക്കുമെന്നും ,എത്രയും വേഗം പണി ആരംഭിച്ചു പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ പറഞ്ഞു.ഇതോടനുബന്ധിച്ച് കോളനിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പട്ടികജാതി വികസന ഓഫീസര്‍ അരവിന്ദ് സന്തോഷ് ,സാങ്കേതിക വിദഗ്ധര്‍ ,മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു .


