കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാംദിനവും സ്വര്‍ണവില മുകളിലേക്ക്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചു.ഗ്രാമിന് 5,820 രൂപയിലും പവന് 46,560 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 4,820 രൂപയായി.സംസ്ഥാനത്ത് വെള്ളിയാഴ്ചയും സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഒരു പവൻ സ്വര്‍ണത്തിന് 100 രൂപയും, ഗ്രാമിന് 25 രൂപയുമാണ് വര്‍ധിച്ചത്.