മൂവാററുപുഴ: കേരള പ്രിന്റേഴ്സ് അസോസിയേഷന് എറണാകുളം ജില്ലാ സമ്മേളനം എല്‍ദോ എബ്രഹാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ യില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഇ.വി. രാജന് അധ്യക്ഷത വഹിച്ചു.അച്ചടി ഭവന് ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന് നിര്‍വ്വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എ.അഗസ്റ്റിന്, മുഖ്യരക്ഷാധികാരി ആര്.സുരേഷ് എന്നിവര്‍ പ്രഭാഷണം നടത്തി.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു പി.എബ്രഹാം വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളെകുറിച്ചും, സംരംഭകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതികളെ കുറിച്ച്, ഡോ.ഷാജു തോമസ് പ്രിന്റിംഗ് വ്യവസായവും പരിസ്ഥിതിയും എന്ന വിഷയത്തേകുറിച്ചും ക്ലാസ് എടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ രാജീവ് ഉപ്പത്ത് , പി.എം. ഹസൈനര്‍, ജി.സി. മെമ്പര്‍ സാനു പി. ചെല്ലപ്പന്, ജില്ലാസെക്രട്ടറി സി. ശ്രീനി, സംസ്ഥാന സെക്രട്ടറി ബിനു പോള്‍, ജില്ലാ ട്രഷറര്‍ ബിനു വി. മാത്യു, പി.ജി. അനില്‍കുമാര്‍, പി.ആര്.രാജു, അനില്‍ ഞാളുമഠം എന്നിവര്‍ പ്രസംഗിച്ചു. പ്രസ്സുടമകളുടെ മക്കളില്‍ മികച്ച വിജയം നേടിയവര്‍ക്ക് പാരിതോഷികങ്ങള്‍, മികച്ച മേഖല അവാര്‍ഡ് എന്നിവയും നല്കി.
പ്രിന്റിംഗ് വ്യവസായം ഒരു പരീക്ഷണ ഘട്ടത്തില്‍ ആണെന്നും ഈ വ്യവസായം സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ. അഭിപ്രായപ്പെട്ടു. അസംസ്കൃത വസ്തുക്കളുടെ വിലവര്‍ദ്ധന തടയണമെന്നും ജി എസ് ടി തൊഴില്‍ വ്യവസായ നിയമങ്ങളില്‍ പ്രസ്സുടമകള്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ അടിയന്തിരമായി അംഗീകരിക്കണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


