കടലാക്രമണം നേരിടുന്ന എറണാകുളം ചെല്ലാനത്ത് സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് സന്ദര്‍ശനം നടത്തി. വാച്ചാക്കല്‍, കമ്പനിപ്പടി, ബസാര്‍, വേളാങ്കണ്ണി എന്നിവിടങ്ങളില്‍ കലക്ടര്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
വാച്ചാക്കല്‍, കമ്പനിപ്പടി, പുത്തന്‍തോട് ഫിഷിങ് ഗ്യാപ്പ് എന്നിവിടങ്ങളിലെ ജിയോ ബാഗ് നിര്‍മ്മാണം പൂര്ത്തിയായിടിടുണ്ട്. വേളാങ്കണ്ണിയില്‍ ജിയോ ബാഗ് നിര്‍മ്മാണം പുരോഗമിക്കുകയാണ്.
കടല്‍ക്ഷോഭം മൂലം തകര്‍ന്ന ബസാറിലെ ജിയോ ബാഗുകളുടെ അറ്റകുറ്റ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. കൊച്ചി തഹസീല്‍ദാര്‍ സുനിത ബേക്കബ്, ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.എസ്. കോശി എന്നിവരും സന്നിഹിതരായിരുന്നു.


