മൂവാററുപുഴ: പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് പബ്ലിക് ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ മൂഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ അബ്ദുൾ സത്താറിന് സ്വീകരണവും, ഓൺ ലെെൻ സേവനങ്ങളുടെ ഉദ്ഘാടനവും നടത്തി. ലെെബ്രറി ഹാളിൽ നടന്ന ചടങ്ങ് മൂവാററുപുഴ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സി.ജയകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം അബ്ദുൾ സത്താനിന് ലെെബ്രറിയുടെ സ്നേഹോപഹാര സമർപ്പണവും നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വെെസ് പ്രസിഡന്റ് പായിപ്ര കൃഷ്ണൻ അബ്ദുൾ സത്താറിനെ ഷാൾ അണിയിച്ച് ആദരിച്ചു. ലെെബ്രറി പ്രസിഡന്റ് എം.കെ. ജോർജജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്. ശ്രീധരൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്മിത സിജു, പഞ്ചായത്ത് മെമ്പർമാരായ അശ്വതി ശ്രീജിത്, പി.എസ്. ഗോപകുമാർ, ജില്ലാ ലെെബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി, മൂവാററുപുഴ കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ, വി.പി. ആർ. കർത്താ, ഇ.എ. ഇബ്രാഹിം, അബ്ദുൾ സത്താർ തുടങ്ങിയവർ സംസാരിച്ചു. ഇ.എ.ബഷീർ നന്ദി പറഞ്ഞു.