മൂവാറ്റുപുഴ : നഗര റോഡുകളുടെ പുനര്‍ നിര്‍മ്മാണത്തോടനുബന്ധിച്ച് യൂട്ടിലിറ്റി ഷിഫ്റ്റിംഗ് വേഗത്തിലാക്കും മാത്യു കുഴല്നാടന് എംഎല്‍എ വിളിച്ചുചേര്‍ത്ത ഉന്നതല യോഗത്തിലാണ് നിര്‍മാണപ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനമായത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥല പരിശോധന എം എല്‍ എ യുടെയും വിവിധ വകുപ്പ് മേധാവികളുടെയും നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി.
റോഡ് നിര്‍മ്മാണത്തിന് മുന്നോടിയായി വൈദ്യുതി പോസ്റ്റുകളും വാട്ടര്‍ കണക്ഷനും ഷിഫ്റ്റു ചെയ്യുന്ന നടപടി വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി എം എല്‍ എ അറിയിച്ചു.അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി യൂട്ടിലിറ്റി ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലങ്ങള്‍ സംയുക്ത സംഘം മാര്‍ക്ക് ചെയ്തു.
നേരത്തെ മാര്‍ക്ക് ചെയ്ത സ്ഥലങ്ങളില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടോ എന്ന പരിശോധന നടത്തിയത്
കെഎസ്ഇബി,വാട്ടര്‍ അതോറിറ്റി ഉപകരണങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങളാണ് മാര്‍ക്ക് ചെയ്തത്. സര്‍ക്കാര്‍ ഏറ്റെടുത്തതും നിര്‍മ്മാണ കാര്യങ്ങള്‍ ഒഴിവാക്കിയിട്ടതുമായ സ്ഥലങ്ങളില്‍ ഇവ സ്ഥാപിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടോ എന്ന പരിശോധനയാണ് പ്രധാനമായും നടന്നത്. വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ കൈവശമുള്ളതും സര്‍ക്കാര്‍ ഏറ്റെടുത്ത സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലുമായാണ് സൗകര്യങ്ങള്‍ ഒരുക്കുക. വൈദ്യതി വിതരണ സംവിധാനങ്ങള്‍ക്കായി പ്രത്യേക ഡക്റ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായികൊണ്ടിരിക്കുന്നു.
മുനിസിപ്പല്‍ ചെയര്മാന് പി പി എല്‍ദോസ് , കെ ആര് എഫ് ബി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ മഞ്ജുഷ. പി.ആര്, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയരാജ് .കെഎസ്ഇബി അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ഇന്‍സ്പെക്ടര്‍ സൂരജ് . എന്‍.എം, കിഎഫ്ബി അസി. പ്രൊജക്റ്റ് മാനേജര്‍ അമല ചന്ദ്രന് , തുടങ്ങി വൈദ്യുതി ബോര്‍ഡ്, പൊതുമരാമത്ത് വകുപ്പ് . ഉന്നത ഉദ്യോഗസ്ഥരും യോഗത്തിലും പരിശോധനയിലും പങ്കെടുത്തു.