കൊച്ചി: സംസ്ഥാന ദേശീയ പാതയോരങ്ങളില്‍ അനധികൃത ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും സ്ഥാപിക്കുന്നത് നിയന്ത്രിക്കുന്നതിനും സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനും ഹൈക്കോടതി നിര്‍ദേശ പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തില്‍ പ്രാദേശിക മോണിറ്ററിങ് കമ്മിറ്റികള്‍ ഉടന്‍ ആരംഭിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ തല മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. രണ്ടാഴ്ചയിലൊരിക്കല്‍ പ്രാദേശിക കമ്മിറ്റികള്‍ കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കായിരിക്കും സമിതിയുടെ ചുമതല.

പ്രാദേശിക കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ തല മോണിറ്ററിങ് കമ്മിറ്റി വിലയിരുത്തും. പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്ന അധികരികള്ക്കെതിരെ നിയമപ്രകാരം ശുപാര് നല്‍കികൊണ്ട് ആവശ്യമായ നടപടി സ്വീകരിക്കും. സമിതികള്‍ സ്ഥലപരിശോധന നടത്തി നിയമ വിരുദ്ധമായ എല്ലാ കൊടികളും ബാനറുകളും ബോര്‍ഡുകളും തോരണങ്ങളും നീക്കം ചെയ്ത ശേഷം സ്ഥാപിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്ക്കുമേതിരെ നിയമ നടപടി സ്വീകരിക്കും ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രോസിക്യൂഷനടക്കം മറ്റുനടപടികള്‍ ആരംഭിച്ചുവെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം തദ്ധേശസ്വയംഭരണ സ്ഥപനതലത്തിലുള്ള പ്രദേശിക സമിതികള്‍ക്കാണ്. ഹൈക്കോടതി ഉത്തരവ് ലംഘിച്ചു ദേശീയ പാതയോരങ്ങളില്‍ ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും സ്ഥാപിക്കുന്ന പരസ്യ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികളുടെ ഉത്തരവാദിത്വവും ഈ സമിതികള്‍ക്കാണ്.
യോഗത്തില്‍ റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ അരുണ്‍ രംഗന്, പഞ്ചായത്ത് ഉപ ഡയറക്ടര്‍ കെ. ജെ.ജോയി, പൊതു മരാമത്ത് വകുപ്പ് (റോഡ്സ്) എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.എം. സ്വപ്ന, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി. വി. അനുപമ, പൊതുമരാമത്ത് വകുപ്പ് (ദേശീയ പാത) എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജെ.എം. ജമീല, സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് എസ്.എസ്. ആനി തുടങ്ങിയവര്‍ പങ്കെടുത്തു.


