കൊച്ചി വൈറ്റിലക്ക് സമീപം ചളിക്ക വട്ടത്ത് ദേശിയ പാതയോരത്ത് സെന്റ് റീത്താസ് ഹൈസ്ക്കൂളിനും ,ക്രൈസ്റ്റ് ദ കിങ്ങ് കോണ്‍വന്റ് ഹൈസ്കൂളിരും സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളിക്കും ,മാര്‍ത്തോമ്മാ ഗൈഡന്‍സ് സെന്ററിനും ,കപ്പൂച്ചിയന്‍ ആശ്രമത്തിനും ഗവണ്മന്റ് എല്‍ പി സ്കൂളിനും സമീപം നിയമവിരുദ്ധമായി ആരംഭിച്ച ബിവറേജസ് ഔട്ട് ലെറ്റ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പൂട്ടി
അഞ്ചുമുറി സ്വദേശിയും, ജനകീയ അന്വേഷണ സമിതി കണ്‍വീനറും ,കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ സെക്രട്ടറിയുമായ പൊതുപ്രവര്ത്തകന് റ്റി എന്‍ പ്രതാപന്റെ പൊതു താല്പര്യ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കേടതിയുടെ ഉത്തരവ് .അഡ്വ സക്കീര്‍ ഹുസൈനാണ് ഹൈക്കോടതിയില്‍ ഹര്‍ജിക്കാരനു വേണ്ടി ഹാജരായത്
മദ്യത്തിന്റെ ലദ്യത ഘട്ടം ഘട്ടമായി കുറച്ച് കൊണ്ട് വരും എന്ന് വാഗ്ദാനം നല്കി അധികാരത്തില്‍ വന്ന സംസ്ഥാന സര്‍ക്കാര്‍ വ്യാപകമായി മദ്യലദ്യത വര്‍ദ്ധിപ്പിക്കുന്നതിന് എല്ലാ നിയമവും ലംഘിച്ച് നടത്തുന്ന നീക്കത്തിനെതിരേ കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി നടത്തുന്ന ജനകീയ നിയമ പോരാട്ടത്തിന്റെ വിജയമാണ് ഹൈക്കോടതി ഉത്തരവെന്ന് ജില്ലാ പ്രസിഡന്റ് കുരുവിള മാത്യൂസ് ചൂണ്ടിക്കാട്ടി. സമാനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട് ലെറ്റുകള്‍ക്കും ബാറുകള്ക്കുമെതിരേയുള്ള പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം തുടര്‍ന്ന് അറിയിച്ചു