മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ല കമ്മറ്റി പ്രളയ ബാധിതരെ സഹായിക്കാന്‍ ഒരു കോടി രൂപ സമാഹരിക്കുമെന്ന് ജില്ല പ്രസിഡന്റ് പി.സി ജേക്കബ് പറഞ്ഞു . മൂവാറ്റുപുഴ താലൂക്ക്തല ‘വ്യാപാരിക്ക് ഒരു കൈത്താങ്ങ്” പദ്ധതിയുടെ ഉദ്ഘാടനം മൂവാറ്റുപുഴ വ്യാപാരഭവന് ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തെ തുടര്‍ന്ന് വ്യാപാര സ്ഥാപനം നഷ്ടപ്പെട്ട മലബാര്‍ മേഖലയിലെ വ്യാപാരികള്‍ക്ക് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല കമ്മറ്റി ഒരു കോടി രൂപയുടെ സഹായം നല്‍കും. ജില്ലയിലെ വിവിധ യൂണിറ്റുകളിലെ 45000 അംഗങ്ങളില്‍ നിന്ന് ഒരു ദിവസത്തെ വരുമാനം സംഭാവനയായി സ്വീകരിച്ചാണ് പ്രളയബാധിതര്‍ക്ക് നല്‍കുക.
ദുരന്തനിവാരണ അതോറിറ്റിക്ക് കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കാന് വ്യവസ്ഥയില്ല എന്ന സാങ്കേതികത്വത്തില്‍ കഴിഞ്ഞ പ്രളയത്തില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് വന്ന നഷ്ടത്തിന് നാളിതുവരെ സര്‍ക്കാരില്‍ നിന്ന് യാതൊരുവിധ നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. എന്നാല്‍ ജില്ല കമ്മറ്റി 75 ലക്ഷം രൂപ ജില്ലയിലെ വ്യാപാരികള്‍ക്ക് വിതരണം ചെയ്തിട്ടുള്ളതാണ് . ഈ തുക മുഖ്യമായും മലബാറിലെ വ്യാപാരികളാണ് സഹായിച്ചതെന്നും പി.സി ജേക്കബ് പറഞ്ഞു. ചടങ്ങില്‍ മൂവാറ്റുപുഴ മേഖല കമ്മറ്റി ഒന്നാം ഘട്ടമായി ഒരു ലക്ഷം രൂപ ജില്ല പ്രസിഡന്റ് പി.സി ജേക്കബിന് കൈമാറി.
മേഖല പ്രസിഡന്റ് പി.എ കബീര്‍ അദ്ധ്യക്ഷത വഹിച്ചു. മേഖല ജനറല്‍ സെക്രട്ടറി സിജു സെബാസ്റ്റ്യന്‍ സ്വാഗതം പറഞ്ഞു. ജില്ല ട്രഷറര്‍ സി.എസ് അജ്മല്‍ മുഖ്യ പ്രഭാഷണം നടത്തി. മേഖല വൈസ്പ്രസിഡന്റ് പി.കെ ബേബി, പി.വി റോയി, പി.യു ഷംസുദ്ദീന്, സെക്രട്ടറി ജോബി ജോസഫ്, കുട്ടന്‍പിള്ള, കെ.വി പൗലോസ്, ജോബി ജോണ്‍, സൈമണ്‍ ആവോലി തുടങ്ങിയവര്‍ സംസാരിച്ചു.