കോതമംഗലം: കോട്ടപ്പടിയില്‍ കാട്ടാന ആക്രമണത്തിനിരയായ പശുക്കിടാവ് ചത്തു. ഗര്‍ഭിണി യായ ആന ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ പ്രതികരണങ്ങള്‍ നടത്തിയവര്‍ ഇതും കാണേണ്ടതാണ്. കര്‍ഷകര്‍ക്ക് വന്‍ കൃഷിനാശവും പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. വാവേലി വടക്കുംഭാഗം ആലുങ്കല്‍ ജോണിന്റെ വീട്ടിലെ പശുക്കിടാവിനെയാണ് കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നത് . ആന വരുന്നതു കണ്ട പശുക്കിടാവിന്റെ തള്ളപ്പശു കയര്‍ പൊട്ടിച്ച് ഓടിയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് വീട്ടുടമസ്ഥനും നാട്ടുകാരും പറഞ്ഞു.
വനം പ്രദേശത്തോടു ചേര്‍ന്നുള്ള സ്ഥലമായതിനാല്‍ കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കോട്ടപ്പടിയില്‍ സംഭവം നടന്ന സ്ഥലം കെ പി സി സി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍ നാടന്‍ സന്ദര്‍ശിച്ചു. ആനകള്‍ക്കു വേണ്ടി വാദിക്കാന്‍ നിരവധി പേരുണ്ട്., എന്നാല്‍ പാവപ്പെട്ട കര്‍ഷകനു വേണ്ടി വാദിക്കാന്‍ ആരുമില്ലന്ന് മാത്യു ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ കോട്ടപ്പടി ഭാഗത്ത് നിരന്തരം നടക്കുന്നുണ്ട്. കര്‍ഷകര്‍ ഭീതിയുടെ നടുവിലാണ്. ദിവസവും രാവിലെ എണീക്കുമ്പോളാവും ആറ്റു നോറ്റുണ്ടാക്കിയ കാര്‍ഷിക വിഭവങ്ങളും വിളകളും നശിപ്പിക്കപ്പെട്ട നിലയില്‍ കാണുന്നത്. ബന്ധപ്പെട്ടവര്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപ്പെട്ട് കര്‍ഷകരെ കാട്ടാനകളില്‍ നിന്ന് സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കര്‍ഷകര്‍.
വയനാട്ടിലും കോട്ടപ്പടിയിലും മലപ്പുറത്തും പാലക്കാട്ടും കേരളത്തില്‍ പലഭാഗത്തും വനാതിര്‍ത്തി ഗ്രാമങ്ങളില്‍ വന്യമൃഗ ശല്യം നിയന്ത്രണാതീതമായി വര്‍ധിച്ചു വരികയാണ്. ഒട്ടേറെ ജീവനുകളാണ് കുറഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ ആനയുടെയും കടുവകളുടെയും പന്നികളുടെയും ഉള്‍പ്പെടെ വന്യ മൃഗങ്ങളുടെ ആക്രമങ്ങളില്‍ പൊലിഞ്ഞത്. കുരങ്ങ് ശല്യം കാരണം ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണ് .വയനാട് ജില്ലയില്‍ കുരങ്ങ് പനി കാരണവും ജീവന് നഷ്ട്ടപ്പെടുന്ന അവസ്ഥയാണ് ജില്ലയിലുള്ളത്.കടുവയുടെ സാന്നിധ്യം പ്രദേശത്തുണ്ടെന്ന് പറയുമ്പോള്‍ തന്നെ പിടികൂടുന്നതിന് ആവശ്യമായ കൂട് സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാട്ടില്ലെന്നത് പ്രദേശവാസികളുടെ ജീവന് ഭീഷണിയാണ്.
എന്നാല്‍ വാഗ്ധാനങ്ങളല്ലാതെ അധികൃതരുടെ ഭാഗത്ത് നിന്നും ഇതിനെതിരെ ശാശ്വതമായ നടപടികള്‍ ഉണ്ടാകുന്നില്ല. മനുഷ്യ ജീവനുകള്‍ വിലപ്പെട്ടതാണെന്ന് മനസ്സിലാക്കിക്കൊണ്ട് വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ മുന്നോട്ട് വരണം. ജീവന് നഷ്ടപ്പെടുമ്പോള്‍ മാത്രമുള്ള ബഹളങ്ങള്‍ക്കപ്പുറം പരിഹാര നടപടികള്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ല.
വന്യമൃഗശല്യം കാരണം കൃഷി നാശവും വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട് അതിനാല്‍ തന്നെ അധികൃതരുടെ ഭാഗത്ത് നിന്നും ഉടനടി പരിഹാര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ ജനകീയ സമരങ്ങളുമായി മുന്നോട്ടുപോകുവാന്‍ ജന നേതാക്കള്‍ രംഗത്ത് വരണം കാട്ടില്‍ വിറക് പെറുക്കാന്‍ പോയ ആദിവാസി യുവാവിനെയാണ് കഴിഞ്ഞ ദിവസം കടുവ കൊന്നു തിന്നത് . പുല്‍പ്പള്ളി കദവാക്കുന്ന് ബസവന്‍കൊല്ലി കോളനിയിലെ മാധവദാസിന്റെ മകന് ശിവകുമാറിനാണ് (23) ദാരുണാന്ത്യം സംഭവിച്ചത് . തെരച്ചിലില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.
മനുഷ്യനും വളര്‍ത്തുമൃഗങ്ങളും വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുമ്പോള്‍ അധികാരികളും ആക്ടിവിസ്റ്റുകളും അവര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ആരും വരുന്നില്ല എന്നാല്‍ ആന ചെരിഞ്ഞാലും കടുവ ചെരിഞ്ഞാലും സെന്‍സേഷനായ പോസ്റ്റുകളുടെ വരുന്ന രാഷ്ട്രീയ നേതാക്കളില്‍ നിന്നും വിഭിന്നനാണ് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന് .പാവപ്പെട്ട കര്‍ഷകനു വേണ്ടി വാദിക്കാന്‍ ആരുമില്ലന്ന് മാത്യു ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ക്ക് ഒപ്പം നില്‍ക്കുമെന്നും കോണ്‍ഗ്രസ് നേതാവ് മാത്യു കുഴനാടന് പറഞ്ഞു.


