കൊച്ചി: എറണാകുളം മാമലക്കണ്ടം എളംപ്ലാശേരിയില് കാട്ടാനയും കുഞ്ഞും ജനവാസമേഖലയിലെ കിണറ്റില്‍ വീണു. ഇവയെ രക്ഷപെടുത്താനുള്ള ശ്രമം തുടരുകയാണ്.പൊന്നമ്മ എന്ന സ്തീയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് ആനകള്‍ വീണത്. ഇന്ന് രാവിലെയാണ് ഇവയെ കിണറ്റില്‍ കണ്ടെത്തിയത്. രാത്രിയോടെ തീറ്റ തേടിയെത്തിയ ഇവ കിണറ്റില്‍ വീണതാകാമെന്നാണ് നിഗമനം.
കിണറിന് അധികം ആഴമില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാവില്ലെന്നാണ് കരുതുന്നതെന്ന് വനംവകുപ്പ് അറിയിച്ചു. വശങ്ങളിലെ മണ്ണ് നീക്കിയ ശേഷം ആനയെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.


