മൂവാറ്റുപുഴ : നഗര വികസനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എംസി റോഡ് പൂര്‍ണമായി അടച്ചിടില്ല.ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. റോഡ് വികസനത്തിന്റെ ഭാഗമായി പി ഒ മുതല്‍ നെഹ്റുപാര്‍ക്ക് വരെയുള്ള എംസി റോഡില്‍ മൂന്ന് കലുങ്കുകള്‍ നിര്‍മ്മിക്കുന്നതിന് എം സി റോഡ് അടക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.എന്നാല്‍, ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് അടച്ചിടല്‍ വേണ്ടന്ന് തീരുമാനിച്ചത്. കെ ആര് എഫ് ബി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ , പോലീസ് അധികാരികള്‍, തഹസില്‍ദാര്‍ ,ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 20 മീറ്റര്‍ വീതിയുള്ള എംസി റോഡില്‍ 10 മീറ്റര്‍ വീതിയുള്ള കലുങ്ക് നിര്‍മ്മിച്ച് അതിലൂടെ ഗതാഗതം തിരിച്ചു വിട്ടതിനുശേഷം ബാക്കി 10 മീറ്റര്‍ നിര്‍മിച്ചാല്‍ മതി എന്ന് തീരുമാനമാണ് എടുത്തത്.
ഇതിന്റെ മുന്നോടിയായി റോഡിന്റെ ഇരുവശത്തുമുള്ള കാനകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും.റോഡില്‍ സ്ഥിതി ചെയ്യുന്ന ഇലക്ട്രിക് ലൈന്‍ മാറ്റി സ്ഥാപിക്കും. ഇലക്ട്രിക്ക് ലൈന്‍ മാറ്റുന്നതിന് നിര്‍മ്മിച്ചിട്ടുള്ള ട്രെഞ്ചിലൂടെ കേബിള്‍ വഴി ഇലക്ട്രിക് ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതാണ്. ഇലക്ട്രിക് പോസ്റ്റുകള്‍ നീക്കം ചെയ്ത് ഗതാഗത തടസ്സം പൂര്‍ണമായി ഒഴിവാക്കിയതിന് ശേഷം കലുങ്കുകള്‍ നിര്‍മ്മിച്ചാല്‍ മതിയെന്നാണ് പുതിയ തിരുമാനം.യോഗത്തില്‍ മുന്‍ മുന്‍സിപ്പല്‍ ചെയര്മാന് പി എം ഇസ്മായില്‍ സിപിഎം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രന് എന്നിവരും പങ്കെടുത്തു.