ചുമട്ടു തൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കുക ,തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുക, ക്ഷേമ അനുകൂല്യങ്ങൾ വർധിപ്പിക്കുക, പെൻഷൻ ലഭ്യതയിലെ കാലതാമസം ഒഴിവാക്കുക, അനധികൃത എഎൽഒ കാർഡുകൾ റദ്ദ് ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ചുമട്ട് തൊഴിലാളി യൂണിയൻ സിഐടിയു ജില്ല കമ്മറ്റി 26 ന് നടത്തുന്ന കലക്ടറേറ്റ് മാർച്ചിന്റെ ഭാഗമായി നടത്തിയ ചുമട്ട് തൊഴിലാളി യൂണിൻ ചേരി ജാഥയ്ക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകി.. യൂണിയൻ ഏരിയ പ്രസിഡന്റ് സജി ജോർജ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ആൻറണി ജോൺ, സിഐടിയു ഏരിയ സെക്രട്ടറി സി കെ സോമൻ, ജാഥ ക്യാപ്റ്റൻ കെ എം അഷറഫ്, വൈസ് ക്യാപ്റ്റൻ വി പി ഖാദർ , മാനേജർ എം എൻ മോഹനൻ, പി എ ഷുക്കൂർ എന്നിവർ സംസാരിച്ചു.
Home LOCALErnakulam ചുമട്ട് തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ എം അഷറഫ് നയിക്കുന്ന പ്രചരണ ജാഥയ്ക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകി.
ചുമട്ട് തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ എം അഷറഫ് നയിക്കുന്ന പ്രചരണ ജാഥയ്ക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകി.
by രാഷ്ട്രദീപം
by രാഷ്ട്രദീപം

