റീ ബില്‍ഡ് കേരള ഇനിഷ്യട്ടീവിന്റെ മേല്‍ നോട്ടത്തില്‍ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലജ് പദ്ധതിയിലൂടെ ഉപജീവന പ്രവര്‍ത്തനം നടപ്പിലാക്കുവാന്‍ പറവൂര്‍ ബ്ലോക്കിലെ 5 ഗ്രാമ പഞ്ചായത്തുകളെ തെരെഞ്ഞെടുത്തു. പറവൂര്‍ ബ്ലോക്കിലെ 5 ഗ്രാമ പഞ്ചായത്തുകളിലെ കുടുംബശ്രീകള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. ഒരു ബ്ലോക്ക് പ്രദേശത്തു സുസ്ഥിരമായ വരുമാന സംരംഭകള്‍ (വ്യക്തി/ഗ്രൂപ്പ്) ആരംഭിക്കുക എന്നതാണ് സ്റ്റാര്‍ട്ടപ്പ് വില്ലജ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്ത പൈലറ്റ് അടിസ്ഥാനത്തില്‍ പതിനാല് ബ്ലോക്കുകളിലാണ് ഈ പദ്ധതി നിലവില്‍ നടപ്പിലാക്കി വരുന്നത്.

