എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തിലെ നിരീക്ഷണ സംവിധാനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് നോഡല്‍ ഓഫീസര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചത്. വിമാനത്താവളങ്ങളില്‍ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ മാര്‍ച്ച് 15ന് പുറത്തിറ ക്കിയിരുന്നു. പിന്നീട് ജൂണ്‍ 25 നും ജൂലൈ 2 നും മാനദണ്ഡങ്ങള്‍ പരിഷ്കരിച്ചിരുന്നു. ആന്റി ബോഡി, ആന്റിജന്‍ പരിശോധനകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പരിഷ്ക്കരിച്ചത്.

