മൂവാറ്റുപുഴ : നിരന്തരം ശല്യം ചെയ്ത് അപമാനിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ കെ.എസ്.ഇ.ബി. ജീവനക്കാരന് എതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. പായിപ്രയില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയുടെ പരാതിയിലാണ് നെല്ലിക്കുഴി കെ.എസ്.ഇ.ബി. ഓഫിസിലെ ജീവനക്കാരന് പായിപ്ര മൈക്രോ ജങ്ഷനില്‍ ഇടശ്ശേരികുടിയില് നസീറിനെതിരെ കേസെടുത്തത്.
വാടക വീട്ടില്‍ താമസിക്കുന്ന വീട്ടമ്മക്ക് ഭിന്നശേഷിക്കാരിയ ഇരുപത്തി നാല് വയസുളള മകളുണ്ട്. നിരവധി തവണയായി ഇയാള്‍ തന്നെ സമീപിച്ച് കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിക്കുകയും , ഭര്‍ത്താവിനെ അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് ഇവര്‍ പരാതിയുമായി എത്തിയത്.
നീന്നേയും മകളേയും വെറുതെ വിടില്ലന്നും പുറത്ത് പറയുകയോ പരാതി നല്‍കുകയോ ചെയ്താല്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു.ജോലിക്ക് പോകുമ്പോള്‍ ബൈക്ക് വട്ടം വച്ച് തന്നേയും മകളേയും വേണമെന്ന് പറഞ്ഞ് അസഭ്യം പറയുകയും ഭീഷണിപെടുത്തുകയും ചെയ്യുന്നത് പതിവാണന്നും പരാതിയില്‍ ഉണ്ട്.
മാസങ്ങളായി ശല്യം തുടരുന്നതിനിടെ ഇക്കഴിഞ്ഞ 19 ന് തൊട്ടടുത്ത കടയില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയപ്പോള്‍ സ്കൂട്ടറില്‍ എത്തിയ പ്രതി തടഞ്ഞ് നിര്‍ത്തുകയും മോശമായി സംസാരിക്കുകയും കയറി പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതിയിലുണ്ട്. ഈസംഭവം കണ്ട് ഓടി എത്തിയ ഭര്‍ത്താവിനെ തെറി വിളിക്കുകയും തല്ലാന്‍ ഓടിക്കുകയും ചെയ്തു. എന്നാല്‍
പരാതിയില്‍ കേസെടുത്ത പൊലീസ് ദുര്‍ബല വകുപ്പ് ചേര്‍ത്ത് പ്രതിയെ രക്ഷിക്കാനുള്ള ശ്രമമാണ്നടത്തുന്നതെന്ന് വീട്ടമ്മ പറഞ്ഞു. എന്നാല്‍ പരാതിക്കാരിയുടെ മൊഴി പ്രകാരമുളള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നു പൊലീസ് വ്യക്തമാക്കി..


