മുവാറ്റുപുഴ: കോവിഡ് 19 മഹാമാരി ദുരിതം വിതച്ച രാജ്യത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനാവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പകരം രാജ്യത്തിന്റെ കാര്‍ഷിക മേഘല തകര്‍ക്കുന്നതിനും കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കാര്‍ഷിക മേഖലയെ യഥേഷ്ടം തീറെഴുതുന്നതിനുള്ള ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ കേരള കര്‍ഷകസംഘം വില്ലേജ് കമ്മറ്റികളുടെ നേതൃത്വത്തില്‍ പോസ്റ്റോഫീസുകള്‍ക്ക് മുമ്പില്‍ ധര്‍ണ്ണ നടത്തി.
മുവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ കേരള കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എന്‍. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. വില്ലേജ് വൈസ് പ്രസിഡന്റ് പി.കെ.ജയന് അധ്യഷനായി വില്ലേജ് സെക്രട്ടി പി.ബി.അജിത്കുമാര്‍ സ്വാഗതവും വില്ലേജ് കമ്മിറ്റി അംഗം നന്ദിയും പറഞ്ഞു. മാര്‍ക്കറ്റ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം സി.ഐ.റ്റി.യു.ഏരിയ പ്രസിഡന്റ് എം.എ.സഹീര്‍ ഉദ്ഘാടനം ചെയ്തു.കെ.എം.സീതി സംസാരിച്ചു.
പേഴ്ക്കാപ്പിള്ളി പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം കെ.എസ്.റഷീദ് ഉദ്ഘാടനം ചെയ്തു. ഒ.കെ.മോഹനന്, എ.അജാസ് എന്നിവര്‍ സംസാരിച്ചു. മുളവൂര്‍ പോസ്റ്റ് ഓഫീസിന് മുന്നിലെ സമരം വി.എസ് മുരളി ഉദ്ഘാടനം ചെയ്തു. ഇഎം.ഷാജി, സിഎച്ച്. നാസര്‍ എന്നിവര്‍ സംസാരിച്ചു. ആയവന പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം കെ.റ്റി.രാജന് ഉദ്ഘാടനം ചെയ്തു.വി.കെ.വിജയന്, വി.കെ.മോഹനന്, പി.വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
വാഴക്കുളം പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം കെ.എം.മത്തായി ഉദ്ഘാടനം ചെയ്തു. കെ.വി.സുനില്‍, എം.കെ.മധു എന്നിവര്‍ സംസാരിച്ചു. ആവോലി പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം ഷാജു വടക്കന്‍ ഉദ്ഘാടനം ചെയ്തു ജോസ് എടപ്പാട്ട് ,സുനി ദിവാകരന്, സണ്ണി പൈലി എന്നിവര്‍ സംസാരിച്ചു. ആരക്കുഴ പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം സിബി കുര്യാക്കോ ഉദ്ഘാടനം ചെയ്തു.കെ.എസ്.ശ്രീക്കുട്ടന് സംസാരിച്ചു. വാളകത്ത് നടന്ന സമരം പി.എ. രാജു ഉദ്ഘാടനം ചെയ്തു.പ്രസാദ് വര്‍ഗ്ഗീസ് എം.എ എല്‍ദോസ് എന്നിവര്‍ സംസാരിച്ചു.


